ഗൂലിഷ് എപികരിക്കസി’ ; ഷാരൂഖ് ഖാനും മകനും പിന്തുണ നല്‍കി ശശി തരൂര്‍ എം എല്‍ എ
മയക്കുമരുന്ന് കേസില്‍ പിടിയിലായ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന് പിന്തുണ നല്‍കി ശശി തരൂര്‍ എം എല്‍ എ. സൂപ്പര്‍ സ്റ്റാറിനും മകനും സംഭവിച്ച ദൗര്‍ഭാഗ്യത്തില്‍ ജനം സന്തോഷിക്കുന്നതിനെ അദ്ദേഹം ട്വീറ്റിലൂടെ വിമര്‍ശിച്ചു.ഗൂലിഷ് എപികരിക്കസി(Ghoulish epicaricacy) എന്ന വാക്കുപയോഗിച്ചാണ് തരൂര്‍ ഇരുവര്‍ക്കുമെതിരെയുള്ള വിമര്‍ശനത്തെ വിശേഷിപ്പിച്ചത്. ഇത്തരം ലഹരിമരുന്നുകള്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഇതുവരെ ഉപയോഗിക്കാനും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചിലര്‍ ഷാരൂഖിനും മകനുമെതിരെ വേട്ടയാടല്‍ നടത്തുകയാണ്. ഷാരൂഖിനോട് കുറച്ച് സഹാനുഭൂതി വേണം. ഒരു 23കാരന്റെ മുഖം നിരാശയോടെ താഴേണ്ടതല്ല-അദ്ദേഹം ട്വീറ്റ് ചെയ്തു. ശവശരീരം ഭക്ഷിക്കുന്ന ദുഷ്ടന്‍ എന്നാണ് ഗൗലിഷ് എന്ന വാക്കിന്റെ അര്‍ത്ഥം. എപികരിക്കസി എന്നാല്‍ മറ്റുള്ളവരുടെ വീഴ്ചയില്‍ സന്തോഷം കണ്ടെത്തുന്നവര്‍ എന്നും. കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടിക്കിടെ ആര്യന്‍ ഖാനുള്‍പ്പെടെ എട്ട് പേരെ എന്‍സിബി അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ഇവരെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. അര്‍ബാസ് മെര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവരുടെയും കസ്റ്റഡി മൂന്നു ദിവസത്തേക്ക് നീട്ടി.
മയക്കുമരുന്ന് സംഘവുമായി ആര്യാനുള്ള ബന്ധവും പങ്കും അറിയേണ്ടതുണ്ടെന്ന് എന്‍സിബി സോണല്‍ മേധാവി സമീര്‍ വാങ്കടെ കോടതിയില്‍ അറിയിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് മുംബൈ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ആര്യന്‍ ഖാന്‍ അടക്കമുള്ളവരുടെ ജാമ്യം നിഷേധിച്ചത്. എന്നാല്‍ ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് മയക്ക് മരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് , പ്രതിക്ക് വേണ്ടി ഹാജരായ അഭിഭഷകന്‍ സതീഷ് മനേഷിന്‍ഡെ കോടതിയില്‍ വാദിച്ചു. ആര്യന്‍ ഖാന്റെ കയ്യില്‍ നിന്നും ലഹരി വസ്തു പിടികൂടിയിട്ടില്ല എന്ന് എന്‍സിബി കോടതിയില്‍ അറിയിച്ചു. എന്നാല്‍ ആര്യന്റെ വാട്ട്സ് ആപ്പ് സന്ദേശങ്ങളില്‍ നിന്ന് ലഹരി ഇടപാടുണ്ടെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.