പാകിസ്ഥാനില്‍ ഭൂകമ്പം ; 20 മരണം
തെക്ക് പടിഞ്ഞാറന്‍ പാകിസ്ഥാന്‍ പ്രവിശ്യയാ ബലൂചിസ്ഥാനിലുട നീളമുള്ള പട്ടണങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടു. ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ 20 പേര്‍ മരിച്ചു. ഏതാണ്ട് 200 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ക്വെറ്റ നഗരത്തില്‍ നിന്ന് 60 മൈല്‍ കിഴക്കുള്ള പ്രദേശത്ത്, ഇന്ന് പുലര്‍ച്ചെ റിക്ടര്‍ സ്‌കെയില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഒരു സ്ത്രീയും ആറ് കുട്ടികളും ഉള്‍പ്പെടെ 20 പേര്‍ മരിച്ചെന്ന് ഹര്‍നായ് ജില്ലയിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സുഹൈല്‍ അന്‍വര്‍ ഹാഷ്മി പറഞ്ഞു. പരിക്കേറ്റവരുടെ എണ്ണം 200 കവിഞ്ഞു. ഭൂകമ്പ ദുരിതത്തെ നേരിടാന്‍ കിഴക്കന്‍ പാകിസ്ഥാനിലേക്ക് രക്ഷാസംഘത്തെ അയച്ചതായി അദ്ദേഹം പറഞ്ഞു. തീവ്രത കൂടിയ ഭൂകമ്പം കുറഞ്ഞത് ആറ് നഗരങ്ങളിലും അനുബന്ധ പട്ടണങ്ങളിലും അനുഭവപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
വിദൂര പര്‍വത ജില്ലയായ ഹര്‍നായെയാണ് ഭൂകമ്പം ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയത്.അവിടെ മണ്ണിടിച്ചില്‍ റോഡുകള്‍ തടസപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനവും വൈകി. വൈദ്യുതി ഫോണ്‍ ബന്ധങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു. പാകിസ്ഥാനിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശമായ ഇവിടെ കൂടുതലും മണ്‍വീടുകളാണ് ഉള്ളത്. ഇവയില്‍ മിക്ക വീടുകളും നിലംപൊത്തി. ഭൂകമ്പത്തില്‍ 20 പേര്‍ മരിച്ചതായിവിവരം ലഭിച്ചെന്ന് ബലൂചിസ്ഥാന്റെ ആഭ്യന്തര മന്ത്രി മിര്‍ സിയ ഉള്ള ലാംഗൗ അറിയിച്ചു. 100 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും നൂറുകണക്കിന് വീണ്ടുകള്‍ തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. വിദൂര പ്രദേശങ്ങളില്‍ നിന്ന് പരിക്കേറ്റവരെ അടുത്തുള്ള പ്രധാന നഗരമായ ക്വറ്റയിലേക്ക് മാറ്റാന്‍ കരസേനയുടെ ഹെലികോപ്റ്ററുകള്‍ രംഗത്തിറങ്ങി. രക്ഷാപ്രവര്‍ത്തകര്‍ ഹര്‍ണായിലേക്കുള്ള 50 ശതമാനം റോഡുകളും വൃത്തിയാക്കി.