സ്വര്‍ണക്കടത്ത് കേസ് ; പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി ; സ്വപ്നക്കും ഉടന്‍ മോചനം

വിവാദമായ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപ് നായര്‍ ജയില്‍ മോചിതനായി. കൊഫെപോസ തടവ് അവസാനിച്ചതോടെയാണ് സന്ദീപ് ജയില്‍ മോചിതനായത്. നേരത്തേ സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, എന്‍ഐഎ കേസുകളില്‍ സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കൊഫെപോസ തടവ് അവസാനിച്ചതോടെയാണ് ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത്. കേസില്‍ മാപ്പ് സാക്ഷിയായിരുന്ന സന്ദീപിന്റെ ജയില്‍ മോചനം അറസ്റ്റിലായി ഒരു വര്‍ഷത്തിനും മൂന്ന് മാസത്തിനും ശേഷമാണ്. അതിനിടെ കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു വില്‍ക്കുന്നതായി സന്ദീപ് പ്രതികരിച്ചു. ഇപ്പോള്‍ ഒന്നും പറയാനില്ല. സരിത്ത് ആണ് സ്വപ്ന സുരേഷിനെ തനിക്ക് പരിചയപ്പെടുത്തിയത് സ്വപ്നയെ സഹായിക്കാനാണ് ബം?ഗളൂരുവിലേക്ക് താന്‍ ഒപ്പം പോയത്.

സ്വര്‍ണകടത്തു കേസുമായി ബന്ധപ്പെട്ട് താന്‍ ഒന്നും പറയില്ല. എല്ലാം കോടതിയിലാണ്. ഡോളര്‍ കടത്തിയതായി തനിക്ക് അറിവില്ല. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയാന്‍ തയ്യാറാണ്. സ്വര്‍ണ കടത്തൊക്കെ കണ്ടത്തുന്നതിന് മുമ്പാണ് നെടുമങ്ങാട് വര്‍ക്ക് ഷോപ്പ് തുടങ്ങിയത്. ഉന്നതര്‍ക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ബന്ധിച്ചു എന്നും സന്ദീപ് നായര്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്തിന് പുറമേ, ഡോളര്‍ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപ് പ്രതിയാണ്. ഈ കേസുകളില്‍ സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലില്‍ കഴിയുകയായിരുന്ന പ്രതി പുറത്തിറങ്ങിയത്. അതേസമയം തടവ് കാലാവധി അവസാനിക്കാറായ സ്വപ്നയും ഉടന്‍ മോചിതയാകും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.