കോഴിക്കോട് കെഎസ്ആര്‍ടിസി കോപ്ലക്‌സ് ക്രമക്കേട് ; സര്‍ക്കാരിനെതിരെ യുഡിഎഫും ബിജെപിയും
കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ക്രമക്കേടില്‍ സര്‍ക്കാരിനെതിരെ സമ്മര്‍ദ്ദം ശക്തമാക്കി കോണ്‍ഗ്രസും ബിജെപിയും . ക്രമക്കേടില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കെട്ടിടത്തിന്റെ നടത്തിപ്പ ചുമതല സ്വകാര്യ കന്പനിക്ക് നല്‍കിയതിലെ ക്രമക്കേടിന്റെ കൂടുതല്‍ വിവരങ്ങളും പുറത്ത് വന്നു. 75 കോടി രൂപ ചെലവില്‍ നിര്‍മിച്ച കെഎസ്ആര്‍ടിസി കോംപ്‌ളക്‌സ് പ്രവര്‍ത്തനം തുടങ്ങി ഉടന്‍ തന്നെ ദുര്‍ബലമായെന്ന കണ്ടെത്തലിന് പിന്നാലെ നടത്തിപ്പ് കരാര്‍ നല്‍കിയതിലെ ക്രമക്കേടിന്റെ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. 2018 ലാണ് കോഴിക്കോട്ടെ ആലിഫ് ബില്‍ഡേഴ്‌സിന് കെട്ടിടത്തിന്റെ നടത്തിപ്പ് ചുമതല കിട്ടുന്നത്.
എന്നാല്‍ മുന്‍കൂറായി ഒടുക്കേണ്ട മുഴുവന്‍ തുകയും നല്‍കിയില്ലെന്നും ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കാട്ടി ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതി ലാല്‍ ടെന്‍ഡര്‍ റദ്ദാക്കണമെന്നും ഇവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ച് 2020 ജനുവരി 30ന് കെഡിഡിഎഫ്‌സിക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്ത് നല്‍കിയിരുന്നു. ആദ്യ ഗഡുവായി ആലിഫ് ബില്‍ഡേഴ്‌സ് കെട്ടിവച്ച തുക തിരികേ നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു. കരാര്‍ റദ്ദാക്കരുതെന്ന്കാണിച്ച് അലിഫും സര്‍ക്കാരിനെ സമീപിച്ചു. തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ക്യാബിനറ്റ് യോഗത്തിലാണ് അലിഫിന് പാട്ടക്കരാര്‍ അനുമതി നല്‍കുകയായിരുന്നു. ഇതില്‍ ഒത്തുകളി നടന്നെന്നാണ് ആരോപണം.