ഓര്‍ഡര്‍ ചെയ്തത് ഐ ഫോണ്‍ ; ലഭിച്ചത് 20 രൂപയുടെ നിര്‍മ സോപ്പ്
ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ ഐഫോണ്‍ 12 ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് 20 രൂപ വിലയുള്ള രണ്ട് നിര്‍മ സോപ്പ്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ സെയിലിലാണ് സിമ്രന്‍പാല്‍ സിങ് എന്നയാള്‍ ഐഫോണ്‍ 12ന് ഓര്‍ഡര്‍ ചെയ്തത്. 53,000 രൂപയാണ് സിമ്രന്‍പാല്‍ സിങ് ഓര്‍ഡര്‍ ചെയ്ത ഫോണിന്റെ വില. ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്ന് വന്ന പാര്‍സല്‍ തുറക്കുന്ന വീഡിയോയും സിമ്രന്‍പാല്‍ സിങ് തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്.
തുടര്‍ന്ന് ഡെലിവറി പാര്‍ട്ടണറുമായി ഒടിപി പങ്കുവെക്കാന്‍ സിമ്രാന്‍ തയാറായില്ല.ഓര്‍ഡര്‍ ക്യാന്‍സലാവുകയും സിമ്രാന്‍ ഫ്ളിപ്പ്കാര്‍ട്ട് കസ്റ്റമര്‍ കെയറില്‍ പരാതി നല്‍കുകയും ചെയ്തു. തെറ്റ് മനസിലാക്കിയ കമ്പനി സിമ്രാന് മുഴുവന്‍ തുകയും തിരികെ നല്‍കി. സ്മാര്‍ട്ട്‌ഫോണും ലാപ്‌ടോപ്പുമൊക്കെ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത് സോപ്പും സാബൂനുമൊക്കെ ലഭിക്കുന്ന സംഭവങ്ങള്‍ ഇപ്പോള്‍ സാധാരണമായി കഴിഞ്ഞു. പലര്‍ക്കും ഇത്തരത്തില്‍ കാശ് നല്ലപോലെ നഷ്ടമാകുന്നുമുണ്ട്.