വീട്ടുകാര്‍ അറിയാതെയുള്ള സ്വകാര്യ യാത്ര അവസാനിച്ചത് ദുരന്തത്തില്‍
സംസ്ഥാനത്തു ഉണ്ടായ പ്രളയത്തില്‍ രണ്ടുപേര്‍ മരിച്ചത് വിധിയുടെ വിളയാട്ടമായി. തൊടുപുഴക്ക് സമീപം കാര്‍ ഒഴുക്കില്‍ നിമി കെ വിജയനും നിഖില്‍ ഉണ്ണികൃഷ്ണനും എന്നിവര്‍ മരിച്ചത് വീട്ടുകാര്‍ അറിയാതെയുള്ള സ്വകാര്യ യാത്രയുടെ ഇടയില്‍. അവരവരുടെ വീടുകളില്‍ അറിയിക്കാതെ നടത്തിയ സ്വകാര്യ യാത്ര ആയിരുന്നു ദുരന്ത പര്യവസായി ആയി മാറിയത്. മിന്നല്‍ പ്രളയത്തില്‍ ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ അറങ്കുളം മുന്നുങ്കവയല്‍ പാലത്തില്‍ നിന്നും വെള്ളത്തില്‍ വീണ് ഒലിച്ചുപോയപ്പോള്‍ ഞെട്ടിയത് അവരുടെ ജീവിത പങ്കാളികളും കുഞ്ഞുങ്ങളും ആണ്. കൂത്താട്ടുകുളം ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും. ഒരേ സ്ഥപനത്തില്‍ തന്നെ ജോലി ചെയ്യുന്ന ഇരുവരും ജോലിക്ക് പോകുന്നു എന്ന് പറഞ്ഞാണ് അവരവരുടെ വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ അന്നേ ദിവസം കാറില്‍ ഇരുവരും നേരേ പോയത് വാഗമണില്‍ ആയിരുന്നു. അവിടെ ചെന്ന് ഇരുവരും മുറി എടുക്കുകയും ചെയ്തു എന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാര്‍ വാടകയ്ക്ക് എടുത്ത ശേഷമാണ് ഇരുവരും വാഗമണ്ണിലേക്ക് യാത്ര തിരിച്ചത്. ഉച്ചയോടെ വാഗമണില്‍ നിന്നും ഇരുവരും തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്. വാഗമണ്‍ ഭാഗത്ത് നിന്നും കാഞ്ഞാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ മലവെള്ളപ്പാച്ചിലില്‍ അകപ്പെടുകയായിരുന്നു. അറങ്കുളം മുന്നുങ്കവയല്‍ പാലത്തില്‍ കാര്‍ മുന്നോട്ട് എടുത്തപ്പോള്‍ നാട്ടുകാര്‍ വിലക്കി. പോകരുത് എന്നും പാലം വെള്ളത്തില്‍ മൂടുകയാണ് എന്നും നാട്ടുകാര്‍ പരമാവധി പറഞ്ഞു. അപ്പോള്‍ വീട്ടില്‍ വൈകും മുമ്പ് എത്തിയേ പറ്റൂ എന്ന് കാറിലുണ്ടായിരുന്ന സ്ത്രീ വാശിപിടിച്ചു എന്ന് പ്രദേശവാസികള്‍ പറയുന്നു. വീട്ടില്‍ പറയാതെയുള്ള യാത്ര ആയത് കൊണ്ട് എത്രയും വേഗം വീട്ടില്‍ എത്താന്‍ കാണിച്ച തിടുക്കമാണ് ഇരുവരുടെയും ജീവന്‍ എടുത്തത്.
പാലം അപകടത്തിലാവുന്ന അതേ സമയത്ത് തന്നെ പാലത്തിലേക്ക് നിമിയുമായി നിഖില്‍ ഉണ്ണികൃഷ്ണന്‍ കാറോടിച്ച് കയറ്റുകയായിരുന്നു. കാര്‍ ആദ്യം മുന്നങ്കവയലിന് സമീപം സുരക്ഷ ഭിത്തിയില്‍ ഇടിച്ചു നിന്നു. പിന്നീട് മലവെള്ളപ്പാച്ചില്‍ ശക്തമായതോടെ സുരക്ഷ ഭിത്തി തകര്‍ന്ന് കാര്‍ ഒലിച്ചു പോവുകയായിരുന്നു എന്ന് കണ്ടു നിന് മറ്റ് യാത്രക്കാരും നാട്ടുകാരും പറഞ്ഞു. കാര്‍ ഏതാണ്ട് 500 മീറ്ററോളം താഴേക്ക് ഒഴുകിപ്പോയി. ഫയര്‍ ആന്റ് റെസ്‌ക്യൂ സേനയും പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് നിഖിലിന്റെയും, നിമിയുടെയും മൃതദേഹം കണ്ടെത്തിയത്. ജോലിക്ക് പോയ് എന്ന് കരുതി ഇരുന്ന വീട്ടുകാര്‍ക്ക് ഇരുവരും അപകടത്തില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വീട്ടുകാരെയോ പങ്കാളികളെയോ അറിയിക്കാതെയുള്ള സ്വകാര്യ യാത്രക്ക് ഇത്തരത്തില്‍ ഒരു ദുരന്തം ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.