എവറസ്റ്റ് കീഴടക്കുന്നതിനിടെ ശ്വാസ തടസം ; മലയാളി വിദ്യാര്‍ഥി മരിച്ചു
മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുള്ളയുടെ മകന്‍ മാസിന്‍ (19) ആണ് എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനിടെ മരിച്ചത്. കൊടുമുടി കയറുന്നതിനിടെ ശ്വാസ തടസം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. മഞ്ചേരി ഏറനാട് നോളജ് സിറ്റി ബി ബി എ വിദ്യാര്‍ഥിയായിരുന്നു മാസിന്‍ ഒന്നര മാസം മുമ്പാണ് പഠനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലെത്തി എവറസ്റ്റ് കയറാന്‍ പോകുന്നതായി വിവരം ലഭിച്ചു. വെള്ളിയാഴ്ച എവറസ്റ്റില്‍ നിന്നും ശ്വാസ തടസ്സം അനുഭവപ്പെട്ട് മരിച്ചതായി ശനിയാഴ്ചയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. മരണത്തെ തുടര്‍ന്ന് പിതൃസഹോദരന്‍ നേപ്പാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്.