എന്റെ ആത്മഹത്യക്ക് ഉത്തരവാദി സര്‍ക്കാര്‍ ; ഫേസ്ബുക്കില്‍ കുറിപ്പിട്ടശേഷം ഹോട്ടല്‍ ഉടമ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഹോട്ടല്‍ തുറക്കാനാവാതെ കടക്കെണിയിലായ ഉടമ ആത്മഹത്യ ചെയ്തു. കോട്ടയത്തു വിനായക ഹോട്ടല്‍ നടത്തുന്ന കനകക്കുന്ന് സരിന്‍ മോഹന്‍(കണ്ണന്‍-38) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ ട്രെയിനിന് മുന്‍പില്‍ ചാടി ജീവനൊടുക്കിയത്. സര്‍ക്കാരിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയ ശേഷമാണ് ആത്മഹത്യ.

ആറു മാസം മുമ്പ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടല്‍ ആയിരുന്നുവെന്നും അശാസ്ത്രീയമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാണ് ജീവിതം തകര്‍ത്തതെന്നും കുറിപ്പെഴുതിയാണ് സരിന്‍ ജീവിതം അവസാനിപ്പിച്ചത്. മറ്റിടങ്ങളില്‍ ആളുകള്‍ക്ക് പുറത്തുപോവാന്‍ കഴിയുമ്പോള്‍ ഹോട്ടലില്‍ മാത്രം ആളുകൂടുന്നതിനും ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും സര്‍ക്കാര്‍ വിലക്കിയത് കടക്കെണി കൂട്ടി. ഇപ്പോള്‍ സ്വകാര്യ ബാങ്കുകളുടെയും ബ്ലേയ്ഡ് മാഫിയയുടെ ഭീഷണിയും ഉയര്‍ന്നെന്നും ആറു വര്‍ഷം ജോലി ചെയ്താലും ബാധ്യതകള്‍ തീരില്ലെന്നും കുറിപ്പില്‍ പറയുന്നു. തന്റെ മരണത്തോട് കൂടിയെങ്കിലും സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിച്ച് സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ രക്ഷിക്കണമെന്ന അഭ്യര്‍ഥനയും കുറിപ്പിലുണ്ട്.

എന്റെ മരണത്തിനു ഉത്തരവാദി ഈ സര്‍ക്കാര്‍ ആണ്. എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയില്‍ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് ഞാന്‍. എന്റെ കയ്യില്‍ ഉള്ളപ്പോള്‍ സ്നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോള്‍ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാന്‍ കണ്ടു. സഹായിക്കാന്‍ നല്ല മനസ്സ് ഉള്ളവര്‍ എന്റെ കുടുംബത്ത സഹയിക്കുക. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും അവര്‍ക്ക് ഇനി ജീവിക്കണം. ഇളയ മകന് ഓട്ടിസം ആണ്. അവനും ഈ ഭൂമിയില്‍ ജീവിക്കാന്‍ ഉള്ള അവകാശം ഉണ്ട്. എന്റെ ഫോണ് എടുക്കുന്ന പൊലീസുകാര്‍ അത് വീട്ടില്‍ കൊടുക്കണം. മകള്‍ക്ക് ഓണ്‍ലൈനന്‍ ക്ലാസ് ഉള്ളതാണ്”.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :