മെക്സിക്കോയില്‍ ലഹരി സംഘത്തിന്റെ വെടിവെപ്പില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു

മെക്സിക്കോയില്‍ ലഹരി സംഘങ്ങള്‍ തമ്മിലുള്ള ഉണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു. ഹിമാചലില്‍നിന്നുള്ള ഇന്ത്യന്‍ യാത്രാ വ്ളോഗര്‍ കൂടിയായ അഞ്ജി റ്യോട്ടാണ് കൊല്ലപ്പെട്ടത്. ടുലുമിലെ കരീബിയന്‍ കോസ്റ്റ് റിസോര്‍ട്ടില്‍ ജന്മദിനം ആഘോഷിക്കാനെത്തിയാതായിരുന്നു ഇവര്‍. ലിങ്ക്ഡ്ഇന്നില്‍ എഞ്ചിനീയറായ ഇവര്‍ കാലിഫോര്‍ണിയയിലെ സാന്‍ജോസിലാണ് താമസം.

ഭര്‍ത്താവ് ഉത്കര്‍ഷ് ശ്രീവാസ്തവയ്ക്കൊപ്പമാണ് ഇവര്‍ റിസോര്‍ട്ടില്‍ മുറിയെടുത്തത്. അഞ്ജലിക്ക് പുറമേ, ജര്‍മന്‍ പൗര ജെന്നിഫര്‍ ഹെന്‍സോള്‍ഡും വെടിവെപ്പില്‍ മരിച്ചു. രണ്ട് ജര്‍മന്‍ പൗരന്മാര്‍ക്കും ഒരു ഡച്ച് വനിതക്കും പരിക്കേറ്റു. കോവിഡ് കാലത്ത് ഹിമാചലില്‍ നാലു മാസം താമസിച്ച ശേഷമാണ് ഇവര്‍ കാലിഫോര്‍ണിയയിലേക്ക് പോയത്. 42,000 പേരാണ് ഇന്‍സ്റ്റഗ്രാമില്‍ അഞ്ജലിയെ പിന്തുടരുന്നത്.