പൂഞ്ഞാര്‍ എം.എല്‍.എ. യും കുടുംബവും സന്ദര്‍ശകര്‍
ഉന്നതരുമായി മോണ്‍സണ്‍ മാവുങ്കല്‍ തന്റെ ബന്ധം ഊട്ടി ഉറപ്പിക്കുമ്പോള്‍ ബിസിനസ്സ് സാമ്രാജ്യം കെട്ടിപടുക്കുവാന്‍ അതിന് തക്ക കൂട്ടാളികളെയും ഒപ്പംകൂട്ടിയിട്ടുണ്ട്. അത്തരത്തില്‍ തന്റെ ബിസിനസ്സ് ബന്ധങ്ങളില്‍ ഒരു മുഖ്യ കണ്ണിയായിട്ടാണ് പൂഞ്ഞാര്‍ എം.എല്‍.എ സെബാസത്യന്റെ പേര് ഇപ്പോള്‍ പുറത്ത് വരുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഈ ബന്ധം നേരത്തെ വെളിപ്പെട്ടിരുന്നെങ്കിലും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാരിലെ ഘടകകക്ഷി എം.എല്‍.എ കൂടിയായ സെബാസ്ത്യനെതിരെ അന്വേഷണം നടന്നിട്ടില്ല. മോണ്‍സന്റെ അംഗരക്ഷകര്‍ മനോരമ ന്യൂസിന് നല്‍കിയ വെളിപ്പെടുത്തലിലാണ് പൂഞ്ഞാര്‍ എം.എല്‍.എ യും കുടുംബവും സന്ദര്‍ശകരായിരുന്നെന്ന വാര്‍ത്ത പുറംലോകമറിയുന്നത്.
2012 ഡിസംബര്‍ 18 ന് രജിസ്റ്റര്‍ ചെയ്ത എം. എല്‍. എ. സെബാസ്ത്യന്‍ കുളത്തിങ്കലിന്റെ മാതാവ് ചിന്നമ്മ മാത്യുവിന്റെയും, ഭാര്യ മേരിക്കുട്ടി സെബാസ്ത്യന്റെയും ഉടമസ്ഥതയിലുള്ള കുളത്തിങ്കല്‍ ചിറ്റ്സ് എന്ന ബ്ലേഡ് കമ്പനിയെ മറയാക്കി, മോണ്‍സന്‍ എം.എല്‍.എ യുമായി ചേര്‍ന്ന് കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിട്ടുണ്ടോയെന്ന വിഷയത്തില്‍ അന്വേഷണം നടക്കാത്തത് ഗുരുതര ആരോപണമാണമായി മാറുകയാണ്. കോട്ടയം ജില്ലയിലെ തന്നെ പ്രമുഖ സി.പി.എം. നേതാക്കളാണ് എം.എല്‍.എ സെബാസ്ത്യനെതിരെയുള്ള അന്വേഷണം മരവിപ്പിക്കുന്നതിന് കൂട്ട് നില്‍ക്കുന്നതെന്ന ആരോപണവുമുയരുന്നുണ്ട്.
മൊണ്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ പി.സി. ജോര്‍ജ് ആരോപണം ഉന്നയിചിരുന്നെങ്കിലും മറ്റു പ്രബലരുടെ വാര്‍ത്തകള്‍ പുറത്ത് വന്നതിനൊപ്പമായതിനാല്‍ ഈ വാര്‍ത്ത ശ്രദ്ധിക്കപ്പെടാതെ പോയി. പി.സി ജോര്‍ജ് അന്ന് പറഞ്ഞത് താന്‍ മത്സരിച്ച പൂഞ്ഞാര്‍ നിയോചകമണ്ഡലത്തില്‍ ഉള്‍പ്പടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ന് ഇലക്ഷന്‍ ഫണ്ടായി വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ കോടികളുടെ കള്ളപ്പണം വന്നത് മൊണ്‍സന്‍ വഴിയാണെന്നതായിരുന്നു. എല്‍.ഡി.എഫ് ഘടക കക്ഷി കേരളാകോണ്‍ഗ്രസ്സ് (എം) എന്നതിനപ്പുറം പി.സി ആരുടേയും പേരുകള്‍ വെളിപ്പെടുത്തിയതുമില്ല. മോണ്‍സന്റെ അംഗരക്ഷകര്‍ ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തല്‍ പി.സിയുടെ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ്.