നാട്ടുകാരുടെ കുറ്റപ്പെടുത്തല്‍ ; കോട്ടയത്ത് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ തൂങ്ങി മരിച്ചു

കോട്ടയത്ത് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ തൂങ്ങി മരിച്ചു. നാട്ടുകാര്‍ ഒറ്റപ്പെടുത്തിയതിലും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചതിലും മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് വീടിന് സമീപത്തുള്ള ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടിയുടെ അച്ഛനെ ബന്ധുക്കള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്. ആത്മഹത്യയാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പീഡനം നടന്നതിന് പിന്നാലെ വലിയ രീതിയില്‍ മാനസിക വിഷമത്തിലായിരുന്നു. ഇതാകാം ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൂടാതെ പണം വാങ്ങി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് ചിലര്‍ ആക്ഷേപിച്ചതായും ബന്ധുക്കള്‍ പറയുന്നു.

74 വയസ്സുകാരനായ കുറിച്ചി സ്വദേശിയുടെ കടയില്‍ സാധനം വാങ്ങാന്‍ എത്തിയപ്പോഴാണ്ത്ത് 10 വയസ്സുകാരിയെ പലതവണ പീഡിപ്പിച്ചത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം കേസ് എടുത്ത് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജൂലൈ മാസം മുതല്‍ പീഡനം നടന്നിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ ഇടപെട്ടതിനെ തുര്‍ന്നാണ് സംഭവം പുറത്ത് വന്നത്. അതേസമയം, പ്രാദേശിക സിപിഎം നേതാവിന്റെ അച്ഛനാണ് കേസിലെ പ്രതി.ആദ്യഘട്ടത്തില്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ചില ശ്രമങ്ങള്‍ നടന്നുവെന്നും ആരോപണമുണ്ട്. എന്നാല്‍ കേസില്‍ ഒരുതരത്തിലുള്ള ഇടപെടലും നടന്നിട്ടില്ലെന്ന് സി.പി.എം വ്യക്തമാക്കി.

പലചരക്ക് കടയില്‍ സാധനം വാങ്ങാന്‍ എത്തിയപ്പോഴാണ് കുറിച്ചി സ്വദേശിയായ 74 കാരന്‍ യോഗി ദാസന്‍ കുഞ്ഞിനോട് ക്രൂരമായ അതിക്രമം കാട്ടിയത്. കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതടക്കം ഇയാള്‍ ചെയ്യുമായിരുന്നു. ഒടുവില്‍ ആരോടും പറയരുത് എന്ന് പറഞ്ഞ് കുട്ടിക്ക് മിഠായി നല്‍കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. ചിങ്ങവനം പോലീസിന് കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയത്. കുട്ടി മറ്റു കുട്ടികളുമായി ചേര്‍ന്ന് കളിക്കുമ്പോഴാണ് രക്ഷിതാക്കള്‍ക്ക് സംശയം തോന്നി കാര്യങ്ങള്‍ ചോദിച്ച് അറിഞ്ഞത്. 74കാരനായ വൃദ്ധന്‍ ലൈംഗികമായി ആക്രമിച്ചത് പോലെ പെണ്‍കുട്ടി മറ്റു കുട്ടികളോട് പെരുമാറിയിരുന്നു. ഇതില്‍ സംശയം തോന്നിയതോടെയാണ് രക്ഷിതാക്കള്‍ കുട്ടിയില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞത്.

സകുടുംബം കുറിച്ചിയില്‍ താമസിക്കുകയാണ് യോഗീ ദാസന്‍. ഇയാള്‍ക്ക് മക്കള്‍ അടക്കം ഉണ്ട് എന്നാണ് പോലീസ് നല്‍കിയ വിവരം. അതിനിടെയാണ് കൊച്ചു കുട്ടിയോട് ക്രൂരത കാട്ടിയത്. ഇയാളുടെ കുടുംബാംഗങ്ങള്‍ക്ക് വിവരം അറിയില്ല എന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. പീഡനത്തിന് ഇരയായ കൊച്ചുകുട്ടിക്കും ഇയാളുടെ ലൈംഗിക ആക്രമണത്തെ ചെറുക്കാനായില്ല. കുട്ടി ഭയപ്പെട്ടിരുന്നു എന്നും രക്ഷിതാക്കള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ഇതോടെയാണ് കുട്ടിക്ക് വിവരങ്ങള്‍ നേരിട്ട് രക്ഷിതാക്കളെ അറിയിക്കാന്‍ സാധിക്കാതിരുന്നത്.