മോണ്‍സന്റെ കള്ളപ്പണ സൂക്ഷിപ്പുകാരന്‍ ബ്ലേഡ് കമ്പനി മുതലാളിയായ ഇടതുപക്ഷ എം എല്‍ എ ?

പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മൊണ്‍സണ്‍ മാവുങ്കല്‍ കള്ളപ്പണം ഇടപാട് നടത്തിയത് പുറത്തു വന്നതിനു പിന്നാലെ 157 രൂപ മാത്രം സ്വന്തം അകൗണ്ടില്‍ ബാക്കിയുള്ള മൊണ്‍സണ്‍ കോടികളുടെ കള്ളപ്പണം കടത്തിയത് കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. എന്നാല്‍ അന്വേഷണം മുന്നോട്ട് പോകാത്തത് കോട്ടയം ജില്ലയിലെ ഇടത് പക്ഷ എം.എല്‍. യെ സംരക്ഷിക്കാനെന്ന ഗുരുതര വീഴ്ച്ചയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. മലയോര മേഖലയില്‍ നിന്നുള്ള ഈ എം.എല്‍.എ ക്ക് നേരിട്ട് ബന്ധമുള്ള കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്ലേഡ് കമ്പനി വഴിയാണ് നല്ലൊരു പങ്കും പണം കടത്തിയത് എന്ന ആരോപണം ഇപ്പോള്‍ ശക്തമാണ്.

കോട്ടയത്ത് കഴിഞ്ഞ മാസം ഉത്ഘാടനം ചെയ്ത ഇടത് യുവജനപ്രസ്ഥാനത്തിന്റെ ഓഫീസ് നിര്‍മ്മാണത്തിലേക്കായി ഒരു വലിയ തുക ഈ എം.എല്‍.എ നല്‍കിയതായും ആ പണം മൊണ്‍സണ്‍ നല്‍കിയ തുകയില്‍ നിന്നായതുകൊണ്ടാണ് അന്വേഷണം എം.എല്‍.എ യിലേക്കോ അദ്ദേഹത്തിന്റെ ബ്ലേഡ് കമ്പനിയിലേക്കോ അന്വേഷണം എത്താത്തതിന് കാരണമാകുന്നത്. പുരാവസ്തു ശേഖരങ്ങള്‍ മറ്റുള്ളവരെ കബളിപ്പിക്കാന്‍ മോണ്‍സന്‍ നിര്‍മ്മിച്ചവയാണെന്നത് ഈ എം.എല്‍.എ ക്ക് അറിയാമെന്നതാണ് മറ്റൊരു വസ്തുത. മോണ്‍സണ്‍ പിടിക്കപെടുകയാണെങ്കില്‍ അന്വേഷണം തടയുന്നതിനുള്ള പല പ്രമുഖരുടെയും നിര്‍ണ്ണായക വിവരങ്ങള്‍ ഈ എം.എല്‍.എ യുടെ പക്കല്‍ ഉണ്ടെന്നത് എത്രമാത്രം ഈ തട്ടിപ്പില്‍ എം.എല്‍. എ. പങ്കാളി ആയിരുന്നു എന്നതിനുള്ള തെളിവാണ്.

കുടുംബസമേതം മോണ്‍സന്റെ വീട്ടില്‍ പല പ്രാവശ്യം ചെന്നിട്ടുണ്ടെന്നത് അംഗരക്ഷകര്‍ തന്നെ ഒരു പ്രമുഖ ചാനലില്‍ വെളിപ്പെടുത്തിയിട്ടും, ഇയാളിലേക്കെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മടിക്കുന്നത് ഉദ്യഗസ്ഥരുടെമേല്‍ സമ്മര്‍ദ്ദം കൊണ്ടാണോ എന്നത് വരും ദിവസങ്ങളില്‍ കാത്തിരുന്ന് കാണാം . ഡോക്ടര്‍ എന്ന് സ്വയം അവകാശപ്പെടുന്ന മോണ്‍സന്റെ മസാജ് പാര്‍ലര്‍ സന്ദര്‍ശിച്ച രാഷ്ട്രീയ നേതാക്കളും, ഉദ്യോഗസ്ഥരും തന്നെ മോണ്‍സനു കേസുകളില്‍ നിന്ന് തലയൂരാനുള്ള വഴികളും ഒരുക്കുമെന്നതില്‍ സംശയമില്ല. സാമ്പത്തീക തട്ടിപ്പുകളില്‍ നിന്ന് മൊണ്‍സണെ രക്ഷിച്ചെടുക്കാന്‍ സാധിക്കുമെങ്കിലും മൊണ്‍സണെതിരെയുള്ള പോക്‌സോ കേസില്‍ നിന്ന് രക്ഷിക്കാന്‍ ഈ എം. എല്‍.എ ക്ക് കഴിയില്ല എന്ന് പ്രതീക്ഷിക്കാം.