സി പി എമ്മിലെ ന്യായീകരണ തൊഴില്‍ നിര്‍ത്തി ; ചെറിയാന്‍ ഫിലിപ്പ് ഇനി കോണ്‍ഗ്രസുകാരന്‍
ചെറിയാന്‍ ഫിലിപ്പ് വീണ്ടും കോണ്‍ഗ്രസില്‍ . നീണ്ട 20 വര്‍ഷത്തെ ഇടത് ബന്ധം ഉപേക്ഷിച്ചു ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കോണ്‍ഗ്രസിലേക്കെന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് ചെറിയാന്‍ ഫിലിപ്പ് രാഷ്ട്രീയ ഗുരുവായ എ കെ ആന്റണിയെ കണ്ടിരുന്നു. കോണ്‍ഗ്രസില്‍ സ്വതന്ത്രമായി അഭിപ്രായം പറയാമെന്നും സി പി എം സഹയാത്രികനായിരുന്നപ്പോള്‍ ന്യായീകരണ തൊഴിലാളിയായി മാത്രം മാറിയെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. കാല്‍ നൂറ്റാണ്ടിന്റെ തുടര്‍രചന നടത്താത്തത് സിപിഎമ്മിന് എതിരാകുമെന്ന് തോന്നിയതിനാല്‍ ആണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
സിപിഎമ്മിനെ കുറിച്ച് എഴുതാന്‍ കോണ്‍ഗ്രസിനേക്കാളുമുണ്ട്. സിപിഎമ്മിലായിരുന്നപ്പോള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ചു. സിപിഎമ്മില്‍ തനിക്ക് രാഷ്ട്രീയ പ്രസക്തിയുണ്ടായിരുന്നില്ല. രാഷ്ട്രീയ മുഖ്യധാരയില്‍ നില്‍ക്കുന്നത് ഇടത് സഹവാസം പറ്റില്ല. കോണ്‍ഗ്രസില്‍ രാഷ്ട്രീയ വ്യക്തിത്വമാകാം.കേരളത്തിലെ കോണ്‍ഗ്രസ് തിരിച്ച് വരവിന്റെ പാതയില്‍ ആണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. സിപിഎമ്മില്‍ ആയിരുന്നപ്പോഴും രാഷ്ട്രീയ സത്യസന്ധത പുലര്‍ത്തി. രാഷ്ട്രീയ രഹസ്യങ്ങള്‍ രഹസ്യമായിരിക്കും. വിപുലമായ സൗഹൃദങ്ങള്‍ കോണ്‍ഗ്രസില്‍ ഉണ്ട്.
വര്‍ഗീയതയും ഏകാധിപത്യം കൊടികുത്തിവാഴുന്ന കാലത്ത് ജനാധിപത്യ ബദല്‍ വേണം. അതിന് കോണ്‍ഗ്രസിനേ കഴിയൂ. കോണ്‍ഗ്രസ് മരിച്ചാല്‍ ഇന്ത്യ മരിക്കും. രാജ്യസ്‌നേഹമുള്ള വ്യക്തി എന്ന നിലയില്‍ ജീവിത സാായഹ്നത്തില്‍ താന്‍ കോണ്‍ഗ്രസ് പങ്കാളിയാകുന്നു. യൗവന ഊര്‍ജ്ജം മുഴുവന്‍ കോണ്‍ഗ്രസിന് നല്‍കി. കേരളത്തിലെ കോണ്‍ഗ്രസില്‍ അധികാര കുത്തക രൂപപ്പെട്ട് വന്നിരുന്നു.അത് പാടില്ലായെന്ന് താന്‍ പറഞ്ഞിരുന്നു, അധ്വാനത്തിന്റെ മൂലധനം കോണ്‍ഗ്രസില്‍ ആണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. തന്റെ വേരുകള്‍ കോണ്‍ഗ്രസില്‍ ആണ്. മറ്റൊരു പ്രതലത്തില്‍ താന്‍ വളരില്ല. വേരുകള്‍ തേടി ഞാന്‍ മടക്കയാത്ര നടത്തുന്നു. ജനിച്ച് വളര്‍ന്ന വീട്ടില്‍ കിടന്ന് മരിക്കണമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.