തിരുവനന്തപുരം കുടപ്പനക്കുന്നില്‍ പത്തു വയസ്സുകാരന്‍ ഓടയില്‍ വീണ് മരിച്ചു

തിരുവനന്തപുരം കുടപ്പനക്കുന്നില്‍ 10 വയസുകാരന്‍ ഓടയില്‍ വീണ് മരിച്ചു. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദേവ് ആണ് മരിച്ചത്. വീടിന് മുന്നിലെ ഓടയില്‍ കുട്ടി വീഴുകയായിരുന്നു. ഫയര്‍ഫോഴ്സ് നടത്തിയ തെരച്ചിലില്‍ കുട്ടിയെ കണ്ടെത്തി പേരൂര്‍ക്കട ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജില്‍ ആശുപത്രിയിലേക്ക് മാറ്റി. കനത്ത മഴകാരണം ഓടയില്‍ വെള്ളം നിറഞ്ഞ അവസ്ഥയിലാണ്.