ഐ ഫോണ്‍13 ന്റെ നിര്‍മ്മാണം നിര്ത്തുന്നു…?
കോടിക്കണക്കിനു ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ആപ്പിളിന്റെ പ്രമുഖ ബ്രാന്‍ഡ് ആയ ഐ ഫോണിന്റെ നിര്‍മ്മാണം നിര്ത്തുന്നു എന്നതാണ് അത്. അവരുടെ ഏറ്റവും പുതിയ മോഡല്‍ ആയ ഐ ഫോണ്‍ 13 ന്റെ നിര്‍മ്മാണം ആണ് കമ്പനി നിര്‍ത്തി വെക്കാന്‍ ആലോചിക്കുന്നത്. ലോകത്ത് ഇപ്പോള്‍ ഉണ്ടായ ചിപ്പ് ക്ഷാമം ആണ് ഐ ഫോണിന് പണി കൊടുത്തത്. എന്നാല്‍ ഉത്പാദനം നിര്‍ത്തിയിട്ടില്ല എന്നും ചിപ്പ് ക്ഷാമത്തില്‍ അത് മന്ദഗതിയിലായിരിക്കുകയാണ് എന്നുമാണ് കമ്പനി നല്‍കുന്ന മറുപടി.
2021 ഓടെ 90 മില്യണ്‍ ഐഫോണുകള്‍ ഉത്പാദിപ്പിക്കാനാണ് ആപ്പിള്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ചിപ്പ് ക്ഷാമത്തോടെ ഇത് 10 ദശലക്ഷമായി കുറച്ചിട്ടുണ്ട്. ഇന്ത്യയില്‍ ചിപ്പ് ക്ഷാമം ബാധിച്ചിട്ടില്ലെങ്കിലും താമസിക്കാതെ ഇന്ത്യയിലും ആപ്പിളിനെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. മൊബൈല്‍ ഫോണ്‍,ലാപ്പ്‌ടോപ്പ്,വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയിലെല്ലാം ചിപ്പുകള്‍ ആവശ്യമുണ്ട്. പ്രതസന്ധി തുടര്‍ന്നാല്‍ ടെക് വ്യവസായം തന്നെ സ്തംഭനത്തിലേക്കെത്തുമെന്നാണ് ടെക് ലോകം പറയുന്നത്. സെമികണ്ടക്ടര്‍, സൂപ്പര്‍ കണ്ടക്ടര്‍ ചിപ്പുകള്‍ക്ക് ലോകവ്യാപകമായി വലിയ ഡിമാന്‍ഡാണ് നിലനില്‍ക്കുന്നത്. കോവിഡ് കാലത്തുണ്ടായ നിര്‍മ്മാണ സ്തംഭനവും പിന്നീടുണ്ടായ ആവശ്യവര്‍ധനയുമാണ് ഇതിന് കാരണമായത്. നിലവില്‍ ഇന്റല്‍,മഹീന്ദ്ര തുടങ്ങിയ നിരവധി കമ്പനികള്‍ പ്രൊഡക്ഷന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.