100 -ലധികം സ്ത്രീകളുടെ മൃതദേഹങ്ങളുമായി ലൈംഗികവേഴ്ചയിലേര്‍പ്പെട്ട ആശുപത്രി ഇലക്ട്രീഷ്യന്‍ അറസ്റ്റില്‍

നൂറിലധികം യുവതികളുടെ മൃതദേഹങ്ങളുമായി മോര്‍ച്ചറിയില്‍ വെച്ച് താന്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആശുപത്രി ഇലക്ട്രീഷ്യന്‍. യുകെയിലെ കിഴക്കന്‍ സസെക്സില്‍ ഉള്ള ഡേവിഡ് ഫുള്ളര്‍ എന്ന അറുപത്തേഴുകാരനാണ് ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. കൂടാതെ രണ്ടു യുവതികളെ താന്‍ കൊലപ്പെടുത്തി എന്നും ഇയാള്‍ കുറ്റസമ്മതം നടത്തി. കെന്റിലെ രണ്ട് ആശുപത്രികളിലെ ജോലിയെടുത്തിരുന്ന കാലത്താണ് അവിടത്തെ മോര്‍ച്ചറികളില്‍ കൊണ്ടുവന്ന നൂറിലധികം യുവതികളുടെ മൃതദേഹങ്ങളുമായി തന്‍ ബന്ധപ്പെട്ടത് എന്നാണ് ഫുള്ളര്‍ പറയുന്നത്. ബെഡ്‌സിറ്റ് മര്‍ഡര്‍സ് എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച രണ്ടു യുവതികളുടെ കൊലപാതകങ്ങള്‍ ഡിഎന്‍എ പരിശോധനകളിലൂടെ തെളിഞ്ഞതോടെയാണ് അതില്‍ കുറ്റാരോപിതനായ ഫുള്ളര്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

ഇയാളുടെ ഉമിനീരിന്റെയും, ശുക്‌ളത്തിന്റെയും സാന്നിധ്യം കൊലചെയ്യപ്പെട്ട മിസ്. നെല്ലിന്റെ കിടക്കയില്‍ നിന്നും മറ്റും കണ്ടെടുക്കപ്പെട്ടിരുന്നു. കൊല ചെയ്യപ്പെട്ട രണ്ടാമത്തെ യുവതിയായ മിസ്. പിയേഴ്‌സിന്റെ ജീന്‍സിലും ഇതേ ഡിഎന്‍എയുടെ സാന്നിധ്യം സംശയാതീതമായി തെളിയിക്കപ്പെടുകയുണ്ടായി. ഈ കണ്ടെത്തലുകളെ തുടര്‍ന്ന് ഫുള്ളര്‍ അറസ്റ്റു ചെയ്യപ്പെടുന്നു. പിന്നാലെ അയാളുടെ അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന പൊലീസ് പരിശോധനയില്‍ അവിടെ നിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും അശ്ളീല ചിത്രങ്ങളുടെയും വിഡിയോകളുടെയും ഒരു വന്‍ കളക്ഷന്‍ തന്നെ ഫ്‌ലോപ്പിഡിസ്‌ക്, ഹാര്‍ഡ് ഡിസ്‌ക്, ഡിവിഡി, സിഡി, പുസ്തകങ്ങള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവയുടെ രൂപത്തില്‍ കണ്ടെടുക്കപ്പെട്ടിരുന്നു. 1987 മുതല്‍ കെന്റ് ഭാഗത്തെ പല ആശുപത്രികളിലും ഇയാള്‍ ഇലക്ട്രീഷ്യനായി ജോലി നോക്കിയിരുന്നു. സ്ഥിരമായി രാത്രി ഷിഫ്റ്റുകള്‍ ചോദിച്ചുവാങ്ങിയിരുന്ന ഇയാള്‍, മറ്റുള്ള സ്റ്റാഫ് എല്ലാം ഉറക്കം പിടിച്ച ശേഷമാണ് മോര്‍ച്ചറിയുടെ സ്‌പെയര്‍ കീ ഉപയോഗിച്ച് അകത്തു കടന്നിരുന്നതും അവിടെ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടിരുന്നതും. പലപ്പോഴും, ഒരേ മൃതദേഹങ്ങളെ തന്നെ ഒന്നിലധികം പ്രാവശ്യം ഇയാള്‍ ദുരുപയോഗം ചെയ്തിരുന്നു എന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വീട്ടിലെ ഒരു രഹസ്യ അലമാരയ്ക്കുള്ളില്‍ ഒളിച്ചു വെച്ചിരുന്ന രണ്ടു ഹാര്‍ഡ് ഡ്രൈവുകളില്‍ താന്‍ ശവഭോഗം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഫുള്ളര്‍ തന്നെ വിഡിയോഗ്രാഫ് ചെയ്തിരുന്നത് സൂക്ഷിച്ചിരുന്നു. അതും പൊലീസ് കണ്ടെടുത്തതോടെ കുറ്റം സമ്മതിക്കുകയല്ലാതെ അയാള്‍ക്ക് വേറെ നിവൃത്തിയില്ലാതെയായി. ഈ ഹാര്‍ഡ് ഡ്രൈവുകളില്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ട മൃതദേഹങ്ങള്‍ ഓരോന്നിന്റെയും പേരില്‍ ഓരോ ഫോള്‍ഡറുകള്‍ ഉണ്ടാക്കി ആയിരുന്നു ഇയാള്‍ തന്റെ ട്രോഫി വീഡിയോകള്‍ ശേഖരിച്ചു വെച്ചിരുന്നത്. 2008 മുതല്‍ 2020 വരെ നടന്ന ഈ മൃതദേഹ രതിയില്‍ മൂന്നു കുട്ടികളുടെ മൃതദേഹങ്ങളെയും ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ട് എന്ന് പൊലീസ് പറയുന്നു. ഇരുപതോളം പെണ്‍കുട്ടികളെ തിരിച്ചറിയാന്‍ പോലും പൊലീസിന് സാധിച്ചിട്ടില്ല. അതുപോലെ സൈക്കളിംഗ് ഭ്രമം ഉണ്ടായിരുന്ന ഫുള്ളര്‍, തന്റെ സവാരികള്‍ക്കിടയില്‍ കണ്ടുവെക്കുന്ന വീടുകളില്‍ 30 -ലധികം തവണ മോഷണങ്ങളും നടത്തിയിട്ടുണ്ട്. ഇത്രയധികം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടും, അറുപത്തേഴു വയസ്സാവും വരെയും ഒരിക്കല്‍ പോലും അയാള്‍ പിടിക്കപ്പെട്ടിട്ടില്ല എന്നതും അതിശയകരമായ സംഗതിയാണ്. ഫുള്ളാര്‍ക്കെതിരായ കേസുകളുടെ വിചാരണ ഇപ്പോഴും കോടതിയില്‍ പുരോഗമിക്കുകയാണ്.