ഗവേഷകയുടെ ജാതി വിവേചന പരാതി ; ഇടപെട്ട് യുവജന കമ്മീഷന്‍

ജാതി വിവേചനം നേരിടേണ്ടി വന്നെന്ന ദളിത് ഗവേഷക ദീപ പി മോഹന്റെ ആരോപണങ്ങളില്‍ ഇടപ്പെട്ട് സംസ്ഥാന യുവജന കമ്മീഷന്‍. സര്‍വകലാശാല ഉള്‍പ്പെടെയുള്ള അധികാരികളില്‍ നിന്ന് കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും നാനോ സയന്‍സ് ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലിന്റെ നേതൃത്വത്തില്‍ സര്‍വകലാശാല അധികൃതര്‍ ദ്രോഹിച്ചുവെന്നും ജാതിയുടെ പേരില്‍ വിവേചനമുണ്ടായെന്നുമായിരുന്നു എം ജി സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി ദീപയുടെ പരാതി.

പിഎച്ച്ഡി പ്രവേശനം നല്‍കാതിരിക്കാന്‍ പോലും സര്‍വകലാശാലയിലെ ചിലര്‍ ഇടപെട്ട് പരമാവധി ശ്രമിച്ചു. പക്ഷേ ഗേറ്റ് യോഗ്യതയുണ്ടായിരുന്നതിനാല്‍ ദീപയുടെ പ്രവേശനം തടയാന്‍ കഴിഞ്ഞില്ല. 2012 ല്‍ പൂര്‍ത്തിയാക്കിയ എംഫിലിന്റെ സര്‍ട്ടിഫിക്കറ്റ് പല കാരണങ്ങള്‍ നിരത്തി താമസിപ്പിച്ചു. ഒടുവില്‍ 2015 ലാണ് ദീപയ്ക്ക് സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. സ്വന്തമായി ദീപ തയ്യാറാക്കിയ ഡാറ്റാ മോഷ്ടിച്ചതാണെന്ന് ആരോപിച്ചും പീഡിപ്പിച്ചു. പിഎച്ച്ഡിക്ക് ഇരിപ്പിടം നിഷേധിച്ചും ലാബില്‍ പൂട്ടിയിട്ടും ലാബില്‍ നിന്ന് ബലമായി ഇറക്കിവിട്ടും പ്രതികാരം ചെയ്തുവെന്നും ദീപ പരാതി ഉന്നയിച്ചിരുന്നു. നീതി ലഭിക്കാഞ്ഞതോടെയാണ് ദീപ നിരാഹാര സമരത്തിനിറങ്ങിയത്.

ദീപക്ക് പിന്തുണയേറിയതോടെ സര്‍വകലാശാലയിലെ ആരോപണവിധേയനായ അധ്യപകനെ മാറ്റി. നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി വകുപ്പ് മേധാവി നന്ദകുമാര്‍ കളരിക്കലിനെയാണ് മാറ്റിയത്. ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. വിദേശത്തായതിനാലാണ് നന്ദകുമാറിനെ മാറ്റിയതെന്നാണ് സര്‍വ്വകലാശാലയുടെ വിശദീകരണം.നന്ദകുമാറിനെ നീക്കിയെന്ന ഉത്തരവ് ആളുകളെ പറ്റിക്കുന്നതാണെന്ന് ദീപ പ്രതികരിച്ചു. ഡയരക്ടര്‍ഷിപ്പ് വിസിയിലേക്ക് മാറ്റിയെന്നാണ് ഉത്തരവില്‍ പറയുന്നത്. നാനോ സയന്‍സ് വിഭാഗത്തില്‍നിന്ന് ഇയാളെ പൂര്‍ണമായി മാറ്റിയിട്ടില്ല. തന്റെ ആവശ്യം അംഗീകരിച്ചിട്ടില്ല.

അതേ സമയം നന്ദകുമാര്‍ കളരിക്കലിനെതിരെയുള്ള സര്‍വകലാശാലയുടെ നടപടി കണ്ണില്‍ പൊടിയിടാനുള്ളത് മാത്രമാണെന്നും സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ഗവേഷക പ്രതികരിച്ചു. നന്ദകുമാറിനെ വകുപ്പില്‍ നിന്നും പിരിച്ചു വിടണമെന്നാണ് തന്റെ ആവശ്യം. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസിനെ സ്ഥാനത്ത് നിന്നും മാറ്റണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടണമെന്നും അതുവരെയും സമരം തുടരും. തന്റെ 10 വര്‍ഷം നശിപ്പിച്ച ആളുകളോട് ക്ഷമിക്കാനാവില്ല. തന്നെ അപമാനിച്ചതില്‍ വിസി സാബു തോമസിനും പങ്കുണ്ടെന്നും സര്‍ക്കാര്‍ തന്നെ കേള്‍ക്കാന്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ജാതി വിവേചനം നേരിടേണ്ടി വന്നെന്ന ദളിത് ഗവേഷക ദീപ പി മോഹന്റെ ആരോപണങ്ങളില്‍ ഇടപ്പെട്ട് സംസ്ഥാന യുവജന കമ്മീഷന്‍. സര്‍വകലാശാല ഉള്‍പ്പെടെയുള്ള അധികാരികളില്‍ നിന്ന് കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും നാനോ സയന്‍സ് ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലിന്റെ നേതൃത്വത്തില്‍ സര്‍വകലാശാല അധികൃതര്‍ ദ്രോഹിച്ചുവെന്നും ജാതിയുടെ പേരില്‍ വിവേചനമുണ്ടായെന്നുമായിരുന്നു എം ജി സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി ദീപയുടെ പരാതി.

പിഎച്ച്ഡി പ്രവേശനം നല്‍കാതിരിക്കാന്‍ പോലും സര്‍വകലാശാലയിലെ ചിലര്‍ ഇടപെട്ട് പരമാവധി ശ്രമിച്ചു. പക്ഷേ ഗേറ്റ് യോഗ്യതയുണ്ടായിരുന്നതിനാല്‍ ദീപയുടെ പ്രവേശനം തടയാന്‍ കഴിഞ്ഞില്ല. 2012 ല്‍ പൂര്‍ത്തിയാക്കിയ എംഫിലിന്റെ സര്‍ട്ടിഫിക്കറ്റ് പല കാരണങ്ങള്‍ നിരത്തി താമസിപ്പിച്ചു. ഒടുവില്‍ 2015 ലാണ് ദീപയ്ക്ക് സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. സ്വന്തമായി ദീപ തയ്യാറാക്കിയ ഡാറ്റാ മോഷ്ടിച്ചതാണെന്ന് ആരോപിച്ചും പീഡിപ്പിച്ചു. പിഎച്ച്ഡിക്ക് ഇരിപ്പിടം നിഷേധിച്ചും ലാബില്‍ പൂട്ടിയിട്ടും ലാബില്‍ നിന്ന് ബലമായി ഇറക്കിവിട്ടും പ്രതികാരം ചെയ്തുവെന്നും ദീപ പരാതി ഉന്നയിച്ചിരുന്നു. നീതി ലഭിക്കാഞ്ഞതോടെയാണ് ദീപ നിരാഹാര സമരത്തിനിറങ്ങിയത്.

ദീപക്ക് പിന്തുണയേറിയതോടെ സര്‍വകലാശാലയിലെ ആരോപണവിധേയനായ അധ്യപകനെ മാറ്റി. നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി വകുപ്പ് മേധാവി നന്ദകുമാര്‍ കളരിക്കലിനെയാണ് മാറ്റിയത്. ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. വിദേശത്തായതിനാലാണ് നന്ദകുമാറിനെ മാറ്റിയതെന്നാണ് സര്‍വ്വകലാശാലയുടെ വിശദീകരണം.നന്ദകുമാറിനെ നീക്കിയെന്ന ഉത്തരവ് ആളുകളെ പറ്റിക്കുന്നതാണെന്ന് ദീപ പ്രതികരിച്ചു. ഡയരക്ടര്‍ഷിപ്പ് വിസിയിലേക്ക് മാറ്റിയെന്നാണ് ഉത്തരവില്‍ പറയുന്നത്. നാനോ സയന്‍സ് വിഭാഗത്തില്‍നിന്ന് ഇയാളെ പൂര്‍ണമായി മാറ്റിയിട്ടില്ല. തന്റെ ആവശ്യം അംഗീകരിച്ചിട്ടില്ല. അതേ സമയം നന്ദകുമാര്‍ കളരിക്കലിനെതിരെയുള്ള സര്‍വകലാശാലയുടെ നടപടി കണ്ണില്‍ പൊടിയിടാനുള്ളത് മാത്രമാണെന്നും സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ഗവേഷക പ്രതികരിച്ചു. നന്ദകുമാറിനെ വകുപ്പില്‍ നിന്നും പിരിച്ചു വിടണമെന്നാണ് തന്റെ ആവശ്യം. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസിനെ സ്ഥാനത്ത് നിന്നും മാറ്റണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടണമെന്നും അതുവരെയും സമരം തുടരും. തന്റെ 10 വര്‍ഷം നശിപ്പിച്ച ആളുകളോട് ക്ഷമിക്കാനാവില്ല. തന്നെ അപമാനിച്ചതില്‍ വിസി സാബു തോമസിനും പങ്കുണ്ടെന്നും സര്‍ക്കാര്‍ തന്നെ കേള്‍ക്കാന്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.