ഭര്‍ത്താവ് കോവിഡ് ബാധിച്ചു മരിച്ചു ; കുഞ്ഞിന് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം ഭാര്യ ജീവനൊടുക്കി

ആലപ്പുഴ ചെങ്ങന്നൂരില്‍ കുഞ്ഞിന് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ചെങ്ങന്നൂര്‍ ആല സ്വദേശിനിയായ അതിഥിയും അഞ്ചു മാസം പ്രായമുള്ള മകള്‍ കല്‍ക്കിയുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരെയും വീട്ടിലെ മുറിയില്‍ അവശനിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതിഥിയുടെ ഭര്‍ത്താവ് ഹരിപ്പാട് സ്വദേശി സൂര്യന്‍ നമ്പൂതിരി രണ്ട് മാസം മുന്‍പാണ് കോവിഡ് ബാധിച്ച് മരിച്ചത്. ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു സൂര്യന്‍. ഭര്‍ത്താവിന്റെ മരണ ശേഷം അതിഥി കനത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നു. ഇതിന്റെ മാനസിക വിഷമത്തിലാണ് അതിഥി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.