ഞാന്‍ മരിച്ചിട്ടില്ല , വാര്‍ത്ത വ്യാജമെന്ന് നിഷ ദഹിയ
ദേശീയ ഗുസ്തി താരം നിഷ ദഹിയയും സഹോദരനും അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു എന്ന തരത്തില്‍ പരക്കുന്ന വാര്‍ത്ത വ്യാജമെന്നു റിപ്പോര്‍ട്ട്. നിഷ ദഹിയ തന്നെയാണ് താന്‍ മരിച്ചിട്ടില്ലെന്നും മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരിക്കുന്നത്. ഗുസ്തി താരവും സഹോദരനും വെടിയേറ്റ് മരിച്ചെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. ഹരിയാനയിലെ സോനിപത്തില്‍ നിന്നായിരുന്നു ആക്രമണം നേരിട്ടത്തെന്നും നിഷയുടെ അമ്മയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നുമായിരുന്നു വാര്‍ത്ത. അണ്ടര്‍ 23 വിഭാഗത്തില്‍ രാജ്യത്തിനായി വെങ്കല മെഡല്‍ നേടിയ താരമാണ് നിഷ ദഹിയ.
താന്‍ സുരക്ഷിതയാണ്. സീനിയര്‍ നാഷണല്‍ മത്സരത്തിനായി കോട്ടയിലാണ് ഉള്ളതെന്നും ട്വീറ്ററിലെ വീഡിയോ സന്ദേശത്തില്‍ നിഷ വ്യക്തമാക്കി. നിഷ ദഹിയ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഹരിയാനയിലെ സോണിപത്തില്‍ വച്ച് നിഷയ്ക്കും കുടുംബത്തിനും നേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. നിഷ ദഹിയയും സഹോദരനും കൊല്ലപ്പെട്ടതിന് പുറമെ മാതാവിന് ഗുരുതരമായി പരിക്കേറ്റെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മാതാവിനെ റോത്തക്കിലെ പിജിഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും നിഷ ദഹിയയുടെയും സഹോദരന്റേയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സോണിപ്പത്തിലെ സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയതായും ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.