അടിച്ചു ഫിറ്റായി നിക്കാഹിന് എത്തിയ വരനെ ചവിട്ടി പുറത്താക്കി വധു

സ്വന്തം വിവാഹ ദിവസം പോലും മദ്യപിക്കാതിരിക്കാന്‍ കഴിയാത്തവരെ എന്ത് ചെയ്യണം. അങ്ങനെ ഉള്ളവര്‍ ഈ പണിക്ക് ഒന്നും പോകരുത് എന്നാണ് പൊതുവെ വരുന്ന കമന്റ്. വന്നാല്‍ തന്നെ അവനു താലി കെട്ടാന്‍ പെണ്‍കുട്ടികള്‍ നിന്ന് കൊടുക്കാനും പാടില്ല. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലുള്ള സുത്തലിയയിലാണ് സംഭവം. വരന്‍ നിക്കാഹിനെത്തിയത് മദ്യപിച്ചു ലക്കുകെട്ട്. നിക്കാഹിനു തൊട്ടുമുന്‍പാണ് വരനും സംഘവും വേദിയിലെത്തിയത്. എന്നാല്‍, ആ വരവ് കണ്ട വധുവിന്റെ വീട്ടുകാര്‍ക്ക് എന്തോ പന്തികേട് തോന്നി.

വരനും കൂടെയുള്ള സംഘവും സ്വബോധത്തിലല്ലേയെന്നൊരു സംശയം. സംഘം അടുത്തെത്തിയപ്പോഴാണ് കാര്യം പിടികിട്ടിയത്. എല്ലാവരും മദ്യപിച്ച് ലക്കുകെട്ടാണ് നിക്കാഹിനെത്തിയിരിക്കുന്നത്. തൊട്ടടുത്ത നിമിഷം നിക്കാഹ് ചടങ്ങിനിരിക്കാനുള്ള വരന് സ്വന്തം കാലില്‍ നില്‍ക്കാന്‍ പോലുമാകുന്നുണ്ടായിരുന്നില്ല. രംഗം കണ്ട വധു നിക്കാഹിനിരിക്കാനാകില്ലെന്നു വ്യക്തമാക്കി.

ഇങ്ങനെയൊരു കുടിയനെ തനിക്ക് ഭര്‍ത്താവായി വേണ്ടെന്നു പ്രഖ്യാപിച്ചു. മകളുടെ വാക്കുകേട്ട കുടുംബത്തിനും മറുത്തൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. നിക്കാഹ് ചടങ്ങ് ഉടന്‍ റദ്ദാക്കി. ഈ ബന്ധത്തില്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് വരനെയും സംഘത്തെയും തിരിച്ചയയ്ക്കുകയും ചെയ്തു. എന്നാല്‍ വരന്റെ ഭാഗത്തുനിന്ന് പ്രതികാര നടപടികള്‍ക്ക് സാധ്യതയുള്ളതിനാല്‍ കുടുംബത്തിന് ഇപ്പോള്‍ പൊലീസ് സുരക്ഷ നല്‍കിയിരിക്കുകയാണ്.