വിദ്യാര്‍ഥിയെ കൊണ്ട് കാലു പിടിപ്പിച്ച കോളേജ് പ്രിന്‌സിപ്പലിനെതിരെ പരാതി

കാസര്‍കോട് ഗവ. കോളേജില്‍ ആണ് സംഭവം. കോളേജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയെ കൊണ്ട് കാലു പിടിപ്പിച്ചതായി പരാതിയുമായി എംഎസ്എഫ് ആണ് രംഗത്ത് വന്നിരിക്കുന്നത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെക്കൊണ്ട് മൂന്ന് തവണ കാലു പിടിപ്പിച്ചുവെന്നാണ് പരാതി. കോളേജില്‍ നിന്ന് പുറത്താക്കാതിരിക്കണമെങ്കില്‍ കാലു പിടിക്കണമെന്ന് പ്രിന്‍സിപ്പല്‍ (ഇന്‍ ചാര്‍ജ് ) എം. രമ ആവശ്യപ്പെടുവെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പറഞ്ഞു. വിദ്യാര്‍ഥി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

അതേസമയം കൊവിഡ് പ്രോട്ടോകോള്‍ പാലിക്കത്തത് ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ഥി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രിന്‍സിപ്പല്‍ ഡോ.എം.രമ പറയുന്നത്. വിദ്യാര്‍ഥി സമേധയാ കാലില്‍ വന്ന് പിടിക്കുകയായിരുന്നു. എംഎസ്എഫില്‍ നിന്ന് നിരന്തരം ഭീഷണി ഉണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. സിസി ടിവി ദൃശ്യങ്ങളില്‍ സംഭവം കാണാമെന്നാണ് എംഎസ്എഫ് പറയുന്നത്. എന്നാല്‍ സിസിടിവി കേടായതിനാല്‍ ദൃശ്യം ലഭിക്കില്ലെന്നാണ് കോളേജ് അധികൃതരുടെ മറുപടി.