ചായക്കട നടത്തി ഭാര്യയുമായി ലോകം ചുറ്റിയ ബാലാജി വിജയന്‍ അന്തരിച്ചു
ചായക്കട നടത്തി ലോകം ചുറ്റിയ വിജയന്‍ അന്തരിച്ചു. 72 വയസായിരുന്നു. കൊച്ചി കടവന്ത്ര സ്വദേശിയായ ഇദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. ചായക്കട നടത്തി ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു ഭാര്യയുമൊത്തുള്ള ലോകസഞ്ചാരം. ശ്രീ ബാലാജി കോഫി ഹൗസ് നടത്തിയിരുന്ന ഇദ്ദേഹം ബാലാജി എന്നാണ് അറിയപ്പെട്ടിരുന്നത്. 16 വര്‍ഷത്തോളം നീണ്ട ലോക സഞ്ചാരത്തില്‍ 26 രാജ്യങ്ങളാണ് വിജയനും ഭാര്യയും സന്ദര്‍ശിച്ചത്. 2007ല്‍ ഈജിപ്ത് സന്ദര്‍ശനത്തിലൂടെ ആരംഭിച്ച വിദേശയാത്ര കഴിഞ്ഞ ഒക്ടോബറില്‍ റഷ്യന്‍ യാത്രയോടെയാണ് സമാപിച്ചത്. ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയായിരുന്നു.
ജപ്പാനിലേക്ക് അടുത്ത യാത്ര പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. 56 ഉം 55 ഉം വയസുള്ളപ്പോഴായിരുന്നു ദമ്പതികളുടെ ആദ്യവിദേശയാത്ര. ലോക യാത്ര കഴിഞ്ഞ് തിരിച്ചു വന്നാലുടന്‍ തൊട്ടടുത്ത ദിവസം കോഫി ഹൗസ് തുറക്കും. അതായിരുന്നു ശീലം. അടുത്ത യാത്രക്കുള്ള പണം സമ്പാദിക്കല്‍ അന്ന് തന്നെ തുടങ്ങും .ഭാര്യ മോഹനക്കൊപ്പം ഇനിയും ലോകം കാണണമെന്ന് ആഗ്രഹം ബാക്കിവെച്ചാണ് വിജയന്‍ യാത്രയായത്.