സ്‌കോച്ചിന് വിലകുറച്ച് നേട്ടമുണ്ടാക്കാന്‍ മഹാരാഷ്ട്ര
സ്‌കോച്ചിന് വിലകുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇറക്കുമതിചെയ്യുന്ന സ്‌കോച്ച് വിസ്‌കിയുടെ എക്‌സൈസ് തീരുവ 50 ശതമാനമാണ് കുറച്ചത്. മറ്റു സംസ്ഥാനങ്ങളിലെ വിലയ്ക്ക് തുല്യമായ വിലയിലേക്ക് ഇതോടെ സംസ്ഥാനത്തെ സ്‌കോച്ച് വിസ്‌കിയുടെ വില എത്തിക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമം. ഇതിലൂടെ കൂടുതല്‍ വില്പനയും പ്രതീക്ഷിക്കുന്നു. നേരത്തെ സ്‌കോച്ച് വിസ്‌കിയുടെ മാനുഫാക്ചറിങ് വിലയുടെ 300 ശതമാനമായിരുന്നു സംസ്ഥാനത്തെ എക്‌സൈസ് തീരുവ. ഇത് 150% ആക്കിയാണ് കുറച്ചിരിക്കുന്നത്. ഒരു വര്‍ഷം 100 കോടി രൂപയാണ് സംസ്ഥാനത്തിന് സ്‌കോച്ച് വിസ്‌കിയുടെ വില്‍പനയിലൂടെ ലഭിക്കുന്ന വരുമാനം.
എന്നാല്‍ തീരുവ കുറച്ചതോടെ സ്‌കോച്ച് വിസ്‌കിയുടെ സംസ്ഥാനത്തെ വില്പന ഉയരുമെന്നാണ് സംസ്ഥാനം കണക്കുകൂട്ടുന്നത്. നിലവില്‍ ശരാശരി ഒരു ലക്ഷം കുപ്പികള്‍ വില്‍ക്കപ്പെടുന്ന സ്ഥാനത്ത് രണ്ട് ലക്ഷം കുപ്പികള്‍ വര്‍ഷം വില്‍ക്കപ്പെടും എന്നാണ് സംസ്ഥാനം കണക്കുകൂട്ടുന്നത്. ഇതോടെ വരുമാനം 250 കോടി രൂപയായി ഉയരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്ത് സ്‌കോച്ച് വിസ്‌കിയുടെ വില അധികമായതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മഹാരാഷ്ട്രമഹാരാഷ്ട്രയിലേക്ക് നിയമവിരുദ്ധമായി സ്‌കോച്ച് വിസ്‌കി എത്തിക്കുന്ന സംഘം സജീവമാണ്. സമീപ സംസ്ഥാനങ്ങളിലെ വിലയ്ക്ക് സമാനമായി മഹാരാഷ്ട്രയിലെ വില കുറച്ചതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്‌കോച്ച് വിസ്‌കിയുടെ തടയാമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.