മുന്നാക്ക സര്‍വേ പ്രഹസനമെന്ന് എന്‍എസ്എസ് മുഖപത്രം
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മുന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കുള്ള സംവരണത്തില്‍ എതിര്‍പ്പ് ശക്തമാക്കി എന്‍എസ്എസ്. നിലവില്‍ നടക്കുന്ന സര്‍വേ ആര്‍ക്കോ വേണ്ടിയുള്ള പ്രഹസനമാണെന്ന് എന്‍എസ്എസിന്റെ മുഖപത്രത്തില്‍ പറയുന്നു. സര്‍വേ ഭാവിയില്‍ ആധികാരിക രേഖയായി മാറേണ്ടതാണ്. സംവിധാനത്തിലും മാതൃകയിലും യോഗ്യരായ ഉദ്യോഗസ്ഥരെക്കൊണ്ട് വിവര ശേഖരണം നടത്തണം. എന്‍എസ്എസിന്റെ ആവശ്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന കമ്മിഷന്റെ കണ്ടെത്തല്‍ അപലപനീയമാണ്. കമ്മിഷന്‍ നിലപാട് പുനഃപരിശോധിച്ച് സെന്‍സസ് എടുക്കുന്ന രീതിയില്‍ സര്‍വേ പൂര്‍ത്തിയാക്കണമെന്ന് എന്‍എസ്എസ് മുഖപത്രത്തില്‍ ആവശ്യപ്പെടുന്നു.
മുന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് സംവരണം അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു . ഒരു വിഭാഗത്തിന്റെയും അവകാശങ്ങള്‍ അട്ടിമറിക്കാനുള്ളതല്ലെന്ന് പുതിയ സര്‍വേ. നിലവിലെ സംവരണ രീതികളില്‍ മാറ്റമുണ്ടാകില്ല. ആനുകൂല്യത്തിലെ വേര്‍തിരിവ് പറഞ്ഞ് ഭിന്നത ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും വിഭാഗത്തിന്റെ സംവരണം അട്ടിമറിക്കുന്നില്ല, സംവരണേതര വിഭാഗത്തില്‍ ഒരുകൂട്ടംപേര്‍ പരമദരിദ്രരാണ്. 10 ശതമാനം സംവരണത്തിന് കാരണം ഇതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള സര്‍വേ ഇന്നാരംഭിക്കും.ഓരോ വാര്‍ഡിലെയും 5 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയുള്ള സാമ്പിള്‍ സര്‍വേ നടത്താന്‍ കുടുംബശ്രീയെയാണു സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.