അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം
ഒരു ഇടവേളയ്ക്ക് ശേഷം അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുക്കളുടെ മരണം തുടര്‍ക്കഥ ആകുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടു കുട്ടികള്‍ ആണ് ഇപ്പോള്‍ മരിച്ചത്. തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നര മാസം പ്രായമുള്ള കുട്ടിയാണ് ഇന്ന് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഈ ആഴ്ചയിലെ രണ്ടാമത്തെ നവജാത ശിശുമരണമാണ് ഇത്. ഈ വര്‍ഷത്തെ ഒമ്പതാമത്തെ നവജാത ശിശു മരണം കൂടിയാണ് ഇന്നത്തേത്. അതേസമയം ആശങ്കപെടേണ്ട കാര്യം ഇല്ല എന്നാണ് അധികൃതരുടെ പക്ഷം.