കേരളത്തിന് വീണ്ടും നിരോധനം ഏര്‍പ്പെടുത്തി കര്‍ണ്ണാടക ; കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് RTPCR നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വീണ്ടും കോവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടക . വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍(RTPCR) നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. മാളുകള്‍, സര്‍ക്കാര്‍ ഒഫീസുകള്‍, ഹോട്ടലുകള്‍, തിയേറ്ററുകള്‍ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും രണ്ടു ഡോസ് വാക്സിന്‍ നിര്‍ബന്ധമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതും ദക്ഷിണാഫ്രിക്കയില്‍ പുതിയ വകഭേദം കണ്ടെത്തിയതുമാണ് പുതിയ തീരുമാനത്തിന് കാരണം. വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കൊവിഡില്ലെങ്കിലും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രണ്ടാഴ്ച ക്വാറന്റീനിലിരിക്കണം. പതിനാറാം ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തണം. കോളേജുകളില്‍ കൂട്ടംകൂടുന്നതിനും പരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.