തൃശൂര്‍ അതിരൂപതാ ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍ ; ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വൈദികര്‍ തടഞ്ഞുവെച്ചു

സഭകളിലെ കുര്‍ബാന ഏകീകരണത്തെ ചൊല്ലി തൃശൂര്‍ അതിരൂപത ആസ്ഥാനത്ത് വൈദികരുടെ പ്രതിഷേധം. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുറിക്കുള്ളിലാണ് പ്രതിഷേധം. ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വൈദികര്‍ തടഞ്ഞുവെച്ചു. ജനാഭിമുഖ കുര്‍ബാന തുടരുമെന്ന ഉറപ്പ്കിട്ടാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിലാണ് വൈദികര്‍. അതേസമയം, സെന്റ് മേരീസ് ബസലിക്ക പള്ളിയില്‍ പുതിയ കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്ന് കര്‍ദിനാള്‍ പിന്മാറി. എറണാകുളം അങ്കമാലി അതിരൂപതയില്‍ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്നാണ് പിന്‍മാറ്റം. സഭ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഏകീകൃത കുര്‍ബാന അര്‍പ്പിക്കും. ബസലിക്ക പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.