അട്ടപ്പാടി ശിശുമരണം ; പ്രതികാര നടപടിയുമായി സര്‍ക്കാര്‍ , ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസറെ പുറത്താക്കും
അട്ടപ്പാടിയില്‍ നടക്കുന്ന ശിശുമരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച ഉദ്യോ?ഗസ്ഥനെതിരെ സര്‍ക്കാര്‍ തലത്തില്‍ പ്രതികാര നടപടി. ഉദ്യോഗസ്ഥനെ പുറത്താക്കാന്‍ ആണ് തീരുമാനം. കോട്ടത്തറ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടേതാണ് തീരുമാനം. കോട്ടത്തറ ട്രൈബല്‍ വെല്‍ഫെയര്‍ ഓഫീസര്‍ ചന്ദ്രനെതിരെയാണ് നടപടി. പുറത്താക്കല്‍ ഉത്തരവ് നാളെ പുറത്തിറങ്ങും. ഇ എം എസ് ആശുപത്രിക്ക് റഫറല്‍ ചികിത്സയ്ക്ക് 12 കോടി നല്‍കിയത് ചന്ദ്രന്‍ സ്ഥിരീകരിച്ചിരുന്നു. എച്ച് എം സി ഇന്ന് ചന്ദ്രനോട് വിശദീകരണം തേടിയിരുന്നു. വിശദീകരണം നല്‍കാന്‍ 24 മണിക്കൂര്‍ സമയമുണ്ടായിരിക്കേ വൈകിട്ട് വൈകിട്ട് അടിയന്തിര യോഗം ചേര്‍ന്ന് ചന്ദ്രനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.
രോഗികളെ റഫര്‍ ചെയ്യാനുള്ള പദ്ധതിയുടെപേരില്‍, ആദിവാസി ക്ഷേമ ഫണ്ടില്‍ നിന്ന് പെരിന്തല്‍ണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയ്ക്ക് 12 കോടി രൂപയാണ് കൈമാറിയത് എന്ന കാര്യമാണ് ചന്ദ്രന്‍ സ്ഥിരീകരിച്ചത്. ഇതിന്റെ നാലിലൊന്ന് പണം ഉണ്ടായിരുന്നെങ്കില്‍, കോട്ടത്തറ ആശുപത്രിയില്‍ സിടി സ്‌കാന്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍ വാങ്ങാമായിരുന്നെന്ന് ചന്ദ്രന്‍ പറഞ്ഞിരുന്നു. ഗര്‍ഭകാലത്ത് ഒന്ന് സ്‌കാന്‍ ചെയ്യണമെങ്കില്‍, വിദഗ്ധ ചികിത്സ ആവശ്യമെങ്കില്‍ ആദിവാസികളെ പെരിന്തല്‍മണ്ണയ്‌ക്കോ, തൃശൂരിലേക്കോ, കോഴിക്കോടേക്കോ പറഞ്ഞയക്കും. കോട്ടത്തറയിലെ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ സിടി സ്‌കാനില്ല, എംആര്‍ഐ സ്‌കാനില്ല. കുഞ്ഞുങ്ങള്‍ക്കായി ഐസിയുപോലുമില്ല. ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണിവിടെയുള്ളത് എന്ന വിവരം എല്ലാം ചന്ദ്രന്‍ ആണ് പുറത്തു വിട്ടത്. ഇത് സര്‍ക്കാരിന് ക്ഷീണം ആയിരുന്നു.
ആദിവാസികള്‍ ആശ്രയിക്കുന്ന കോട്ടത്തറ ട്രൈബല്‍ ആശുപത്രി വികസനം അട്ടിമറിച്ചതിന്റെ തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടിരുന്നു.രോഗികളെ റഫര്‍ ചെയ്യാനുള്ള പദ്ധതിയുടെപേരില്‍, ആദിവാസി ക്ഷേമ ഫണ്ടില്‍ നിന്ന് പെരിന്തല്‍ണ്ണ EMS സഹകരണ ആശുപത്രിയ്ക്ക് 12 കോടി രൂപയാണ് കൈമാറിയത്. ആദിവാസികളെ സഹായിക്കാനെന്ന പേരില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. എന്നാല്‍ എല്ലാം കടലാസില്‍ മാത്രം.ഇവിടെ നിന്ന് വിദഗ്ധ ചികിത്സ വേണ്ടവരെ പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യും. ഇവിടെയില്ലാത്ത സ്‌കാനും മറ്റും അവിടെ നടത്തും. ആദിവാസി ക്ഷേമ വകുപ്പിന്റെ ഫണ്ടില്‍ നിന്ന് ഇതിനായി ചെലവിട്ടത് 12 കോടി. കഴിഞ്ഞ ജനുവരി പതിനഞ്ചിന് ചേര്‍ന്ന സഹകരണ വകുപ്പിന്റെ ജില്ലാ തല മോണിറ്ററിങ് കമ്മിറ്റിയുടെ മിനിട്‌സില്‍ ഇക്കാര്യമുണ്ട്. തുക തീര്‍ന്നതിനാല്‍ പദ്ധതി ഫെബ്രുവരിയിലവസാനിക്കുകയും ചെയ്തു.വീണ്ടും 18 കോടി അനുവദിക്കമന്ന അപേക്ഷയും ഇഎംഎസ് മെമ്മോറിയല്‍ ആശുപത്രി വച്ചിട്ടുണ്ട്. അപ്പോഴും അട്ടപ്പാടിയിലെ സര്‍ക്കാരാശുപത്രിയില്‍ സൗകര്യമൊരുക്കാന്‍ മാത്രം സര്‍ക്കാരിന് പണമില്ല.