പ്രണയാഭ്യര്‍ഥന നിരസിച്ചു ; 15 കാരിയായ വിദ്യാര്‍ഥിനിയെ യുവാവ് വെടിവെച്ചു കൊന്നു
ഝാര്‍ഖണ്ഡില്‍ ആണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. 15കാരിയായ വിദ്യാര്‍ഥിനിയെ 19കാരന്‍ കുത്തി പരിക്കേല്‍പ്പിച്ച ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നു. പെണ്‍കുട്ടി തുടര്‍ച്ചയായി പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഗാര്‍വാ ജില്ലയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. സ്‌കൂളില്‍ നിന്ന് സഹപാഠികള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ 15കാരിയെ ഇംതിയാസ് കുത്തി വീഴ്ത്തുകയായിരുന്നു.
തുടര്‍ന്ന് തോക്കെടുത്ത് വിദ്യാര്‍ഥിനിക്ക് നേരെ 19കാരന്‍ നിറയൊഴിച്ചു. 15കാരിയെ കഴിഞ്ഞ രണ്ടുവര്‍ഷമായി ഇംതിയാസ് നിരന്തരം ഉപദ്രവിച്ചു വരുന്നതായി പൊലീസ് പറയുന്നു. അതിനിടെ മകളെ തുടര്‍ച്ചയായി ശല്യം ചെയ്യുന്നതായി അറിഞ്ഞ വീട്ടുകാര്‍ 19കാരനെ മര്‍ദിച്ചിരുന്നു. എന്നിട്ടും പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് ഇംതിയാസ് തുടര്‍ന്നു. പ്രണയാഭ്യാര്‍ഥന നിരസിച്ചാല്‍ കൊല്ലുമെന്ന് ഇംതിയാസ് ഭീഷണി മുഴക്കിയിരുന്നതായി പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.