ബി ജെ പിയുടെ കൊടിമരങ്ങളും ബോര്‍ഡുകളും നശിപ്പിച്ചു
പൂഞ്ഞാര്‍ : തിരുവല്ലയില്‍ കൊല്ലപ്പെട്ട സി പി എം പ്രവര്‍ത്തകന്‍ സന്ദീപിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു സി പി എം നടത്തിയ പ്രകടനത്തിന്റെ മറവില്‍ പൂഞ്ഞാര്‍ തെക്കേക്കരയില്‍ വ്യാപകമായ ആക്രമണം.പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ ബി ജെ പി യുടെ കൊടിമരങ്ങളും, ഫ്‌ലെക്‌സ് ബോര്‍ഡുകളും നശിപ്പിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റും, സി പി എം അംഗവുമായിരുന്ന മിനര്‍വ്വ മോഹനനെ ബി ജെ പി ജില്ലാ ഉപാധ്യക്ഷയായി നിയമിച്ചതിനെ തുടര്‍ന്ന് അഭിനന്ദിച്ചു കൊണ്ട് സ്ഥാപിച്ച ഫ്‌ലെക്‌സ് ബോര്‍ഡുകളാണ് സി പി എം പ്രവര്‍ത്തകര്‍ നശിപ്പിച്ചത്. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ ബി ജെ പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ഇഞ്ചയില്‍ പരാതി നല്‍കി. അതേസമയം സന്ദീപ് കൊലപാതക കേസില്‍ എല്ലാ പ്രതികളും പോലീസിന്റെ പിടിയിലായി കഴിഞ്ഞു.