വമ്പന്‍ പരിഷ്‌ക്കാരം ; യുഎഇയില്‍ ഇനി ആഴ്ചയില്‍ നാലര ദിവസം ജോലി ; ശനിയും ഞായറും അവധിദിനങ്ങള്‍
യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില്‍ മാറ്റം.നിലവിലെ വെള്ളിയാഴ്ച അവധി പകുതി ദിവസമാക്കി ചുരുക്കി. ഇനി മുതല്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി. വെള്ളി ഉച്ചവരെ ആണ് ഇനി പ്രവൃത്തിദിനം. വെള്ളി രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെയായിരിക്കും പ്രവൃത്തി സമയം. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ആഴ്ചയില്‍ നാലരദിവസമായിരിക്കും പ്രവൃത്തിദിനങ്ങള്‍. ജനുവരി ഒന്നുമുതല്‍ മാറ്റം പ്രാബല്യത്തിലാകും. നേരത്തെ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി. വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ജോലിക്കെത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വെള്ളിയാഴ്ച വര്‍ക്ക് ഫ്രം ഹോം സൗകര്യത്തിന് അപേക്ഷിക്കാം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം തുടങ്ങുന്ന വാരാന്ത്യ അവധി രണ്ടര ദിവസം നീണ്ടു നില്‍ക്കും.
അതുപോലെ ജുമാ നമസ്‌കാരം സമയത്തിലും മാറ്റം. ഇനിമുതല്‍ ഉച്ചയ്ക്ക് 1.15-ന് ആയിരിക്കും ജുമാ നമസ്‌ക്കാരം. ഉച്ചയ്ക്ക് 12.15ഓടെ നടക്കുന്ന ജുമാ നമസ്‌കാരമാണ് ഒരു മണിക്കൂര്‍ മാറ്റിവയ്ക്കുന്നത്. ഇതിന് ശേഷമാകും വെള്ളിയാഴ്ച കുത്തുബ. ഒരു ഇസ്ലാമിക രാജ്യം സമീപകാലത്ത് എടുക്കുന്ന ഏറ്റവും വലിയ തീരുമാനമാണ് യുഎഇയുടേത്. 2022 ജനുവരി ഒന്നു മുതലാണ് പുതിയ തീരുമാനങ്ങള്‍ നടപ്പാക്കുക. വെള്ളി, ശനി ദിവസങ്ങളിലാണ് സാധാരണ ഗള്‍ഫ് രാജ്യങ്ങളിലെ അവധി. എന്നാല്‍, പതിറ്റാണ്ടുകളായി തുടരുന്ന ഈ രീതിയും ജനുവരിമുതല്‍ മാറും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി,ഞായര്‍ ദിവസങ്ങളിലും ഇനി അവധിയാകും. യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി അന്താരാഷ്ട്ര കമ്പനികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പുതിയ തീരുമാനം.
ജീവനക്കാരുടെ സന്തോഷമാണ് പ്രധാനമെന്ന മുഖവുരയോടെയാണ് യുഎഇ പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. നീണ്ട വാരാന്ത്യ അവധി ജീവനകാര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുമെന്നും ഇത് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും യുഎഇ പറയുന്നു. സര്‍ക്കാര്‍ മേഖലയിലെ അവധി പുനഃ ക്രമീകരിച്ചതോടെ സ്വകാര്യ മേഖലയിലും മാറ്റമുണ്ടാകും. ആഴ്ചയില്‍ വെള്ളിയാഴ്ച മാത്രം അവധി നല്‍കുന്ന കമ്പനികള്‍ ഇത് ശനിയാഴ്ചയിലേക്കോ ഞായറാഴ്ചയിലേക്കോ മാറ്റും. വെള്ളി, ശനി അവധി നല്‍കിയിരുന്ന കമ്പനികള്‍ വെള്ളിയാഴ്ചക്ക് പകരം ഞായറാഴ്ച അവധി നല്‍കും. വരും ദിവസങ്ങളിലാകും കമ്പനികള്‍ തീരുമാനം പ്രഖ്യാപിക്കുക. ലോകത്ത് ഏറ്റവും നീണ്ട വാരാന്ത്യ അവധിയുള്ള രാജ്യമായി യുഎഇ ഇതോടെ മാറും.