വേദനയില്ലാ മരണം വാഗ്ദാനം ; സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആത്മഹത്യാ മെഷീന് നിയമസാധുത

അവസാനം ആത്മഹത്യാ ചെയ്യാനുള്ള മെഷീനും വിപണിയില്‍. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇത്തരത്തിലുള്ള ആത്മഹത്യാ മെഷീന് നിയസാധുത തന്നെ ലഭിക്കാന്‍ സാദ്യത ഉണ്ട് എന്നാണ് വാര്‍ത്തകള്‍. ശവപ്പെട്ടി പോലെയിരിക്കുന്ന ഒരു മെഷീനാണ് നിയമസാധുത നല്‍കിയിരിക്കുന്നത്. ഒരു മിനിട്ടില്‍ വേദനയില്ലാ മരണം സംഭവിക്കുമെന്നാണ് മെഷീന്‍ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.ന്യൂസിലാന്റില്‍ ദയാവധം അനുവദനീയമല്ല. എന്നാല്‍ ആത്മഹത്യ വഴിയോ മറ്റോ മരണം ആഗ്രഹിക്കുന്നവര്‍ക്ക് ചില മാനദണ്ഡങ്ങള്‍ പ്രകാരം സ്വയം വിഷം കുത്തിവെച്ച് ആത്മഹത്യ ചെയ്യാം.

മെഷീനകത്തുനിന്ന് തന്നെ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ശരീരം പൂര്‍ണമായി തളര്‍ന്നവര്‍ക്ക് കണ്ണടച്ചാല്‍ പോലും യന്ത്രം പ്രവര്‍ത്തിപ്പിക്കാം. മരണം സംഭവിച്ച് കഴിഞ്ഞാല്‍ ഇത് ശവപ്പെട്ടി ആയും ഉപയോഗിക്കാം. നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ എക്‌സിറ്റ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ. ഫിലിപ് നിഷ്‌കെയാണ് ഈ മെഷീനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. അതേസമയം മെഷീനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നുകഴിഞ്ഞു. ഇത് വെറും ഗ്യാസ് ചേമ്പറാണെന്നും ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നുമൊക്കെ വിമര്‍ശകര്‍ പറയുന്നു. എന്നാല്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ ആണ് സര്‍ക്കാര്‍ തീരുമാനം.