ചുരുളി സിനിമ ; സംവിധായകനും നടന്‍ ജോജു ജോര്‍ജിനും കോടതിയുടെ നോട്ടീസ്
ചുരുളി സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി. സിനിമയ്ക്കെതിരായ ഹര്‍ജിയില്‍ ഇടപെട്ട് സമയമാണ് ഹൈക്കോടതി ഇത്തരത്തില്‍ വിമര്‍ശനം നടത്തിയത്. ഹര്‍ജി സ്വീകരിച്ച കോടതി സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിക്കും നടന്‍ ജോജു ജോര്‍ജിനും നോട്ടീസ് അയച്ചു. തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനും ഹൈക്കോടതി നോട്ടീസ് നല്‍കി.ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സര്‍ട്ടിഫൈ ചെയ്ത കോപ്പിയല്ല ഓ.ടി.ടി യില്‍ വന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടി. തൃശൂര്‍ സ്വദേശിയായ അഭിഭാഷകനാണ് ഹര്‍ജി സമര്‍പ്പിച്ചത്. ott പ്ലാറ്റ് ഫോം വഴി റിലീസ് ആയ സിനിമയിലെ പച്ചയ്ക്കുള്ള തെറി പ്രയോഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന പേരില്‍ ധാരാളം ന്യായങ്ങള്‍ നിരത്താം എങ്കിലും പരക്കെ ഏറെ വിമര്‍ശനം ഈ തെറി പ്രയോഗം കാരണം സിനിമയ്ക്ക് ലഭിച്ചിരുന്നു.