എറണാകുളത്ത് ഭര്‍ത്താവിനെ കഴുത്തു ഞെരിച്ചു കൊന്ന ഭാര്യയും മകളും അറസ്റ്റില്‍
എറണാകുളം : കടവന്ത്രയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും മകളും അറസ്റ്റില്‍. കടവന്ത്രയില്‍ താമസിക്കുന്ന തമിഴ് നാട് സ്വദേശിനി സെല്‍വിയും മകളുമാണ് അറസ്റ്റിലായത്. ഇന്നലെയാണ് കൊലപാതകം നടന്നത്. സെല്‍വിയുടെ ഭര്‍ത്താവ് തമിഴ്‌നാട് സ്വദേശി ശങ്കറിനെയാണ് കടവന്ത്രയില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഭാര്യയെയും മകളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് സെല്‍വി മൊഴി നല്‍കി. മദ്യപാനിയായ ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാനാവാതെയാണ് കൊല നടത്തിയതെന്നും സെല്‍വി പൊലീസിനോട് പറഞ്ഞു.