കണ്ണൂരില്‍ ഗര്‍ഭിണിയായ ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് ഒളിവില്‍
കണ്ണൂര്‍ പനയത്താം പറബില്‍ ആണ് സംഭവം ഉണ്ടായത്. പ്രമ്യ എന്ന യുവതിക്കാണ് കുത്തേറ്റത്. ഭര്‍ത്താവ് ഷൈലേഷ് മദ്യപിച്ചെത്തി പ്രമ്യയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. യുവതിയെ കുത്തി വീഴ്ത്തിയ ശേഷം ഓടിരക്ഷപ്പെട്ട ഷൈലേഷിനായി പൊലീസ് തെരച്ചില്‍ തുടങ്ങി. അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രമ്യ അപകടനില തരണം ചെയ്തെന്ന് ഡോക്ടേഴ്സ് അറിയിച്ചു. ഓടി രക്ഷപ്പെട്ട പ്രതിക്കായി ചക്കരക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇയാള്‍ സ്ഥിരമായി മദ്യപിച്ചു വീട്ടില്‍ പ്രശ്‌നം ഉണ്ടാക്കാറുണ്ട് എന്നാണ് അയല്‍വാസികള്‍ പറയുന്നത്. എന്താണ് ആക്രമണത്തിന് കാരണമെന്നു അന്വേഷിക്കുകയാണ് പോലീസ്.