ക്രിസ്മസ് ഗാനവുമായി ഫാ. വില്‍സണ്‍ മേച്ചേരിലും, വിയന്നയിലെ കുരുന്നുകളും

വിയന്ന: ഓസ്ട്രിയയിലെ മലയാളികുരുന്നുകള്‍ അണിനിരക്കുന്ന ഈശോ വന്നിടും നേരം എന്ന ക്രിസ്തുമസ് സന്ദേശ സംഗീതശില്പം റിലീസ് ചെയ്തു. കാരുണ്യ മ്യൂസിക്സിന്റെ ബാനറില്‍ പ്രശസ്ത സംഗീതജ്ഞനും വിയന്ന കത്തോലിക്ക മലയാളിസമൂഹത്തിന്റെ അസിസ്റ്റന്റ് ചാപ്ലൈനുമായ ഫാ വില്‍സണ്‍ മേച്ചേരില്‍ എം.സി.ബി.എസിന്റെതാണ് സംഗീതം.

കഴിഞ്ഞ വര്‍ഷത്തെ മഞ്ഞു പാട്ടിന് ശേഷം ലോകസംഗീതകേന്ദ്രമായ വിയന്നയിലെ മലയാളി സമൂഹത്തില്‍ നിന്നും പിറന്ന ഈ ആല്‍ബത്തിന്റെ രചന ‘ഓസ്തിയില്‍ വാഴും ദൈവമേ’ എന്ന് തുടങ്ങിയുള്ള നിരവധി ഗാനങ്ങള്‍ രചിച്ച ഫാ. തോമസ് ഇടയാലിന്റെതാണ്. മാസ്റ്റര്‍ ഭരത് പാടിയ ഈ ഗാനം കുട്ടികളെയും മുതിര്‍ന്നവരെയും ഒരേപോലെ ആകര്‍ഷിക്കുന്ന ആല്‍ബമാണ്.

കോവിഡിന്റെയും ലോക്ക്-ഡൗണിന്റെയും നടുവില്‍ ക്രിതുമസ്സിന്റെ പുത്തന്‍ ഉണര്‍വ്വ് പകരുന്ന ഗാനത്തിന്റെ ചിത്രീകരണവും എഡിറ്റിംഗും നിര്‍വഹിച്ചത് വിയന്നയിലെ പുതു തലമുറ ദമ്പതികളായ നീന കാലയംതാനവും ജിക്കു വര്‍ഗീസുമാണ്. കൊറിയോഗ്രാഫി ടാനിയ ആരുമാന്‍ത്തറയില്‍. കോര്‍ഡിനേഷന്‍ ഡെയ്‌സി അലാനി. നിലാന തോമസ് മണ്ണാറുമറ്റത്തില്‍, ലിയാം തോമസ് മണ്ണാറുമറ്റത്തില്‍, നെയ്‌സാ എല്‍സ് ഓലിക്കര, നെവിന്‍ മാത്യു ഓലിക്കര, ജോവന്ന അന്ന കുടിയിരിക്കല്‍, ജാക്വിലിന്‍ ഫിലോമിന കുടിയിരിക്കല്‍, ജോസഫൈന്‍ മരിയ കുടിയിരിക്കല്‍, യോഹാന്‍ ജോസഫ്, മരിയ ജോസഫ്, ടിയാന അരുമനത്തറയില്‍ എന്നി കുരുന്നുകളാണ് ആല്‍ബത്തിലെ അഭിനേതാക്കളായ ബാലപ്രതിഭകള്‍.