OTT റിലീസിന് പിന്നാലെ മരയ്ക്കാറിനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ
പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്തു റിലീസ് ആയ ഏറ്റവും പുതിയ സിനിമയാണ് ‘മരയ്ക്കാര്‍ അറബി കടലിന്റെ സിംഹം’. ധാരാളം വിവാദങ്ങള്‍ക്ക് ശേഷം റിലീസ് ആയ സിനിമ തിയറ്ററില്‍ മോശം പ്രകടനം ആണ് കാഴ്ചവെച്ചത്. സിനിമയുടെ റിലീസ് സംബന്ധിച്ച് ലാല്‍ ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ വന്‍ കോലാഹലം ആണ് സൃഷ്ട്ടിച്ചത്. ഫേസ്ബുക് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സിനിമ റിലീസ് തീയതി പ്രഖ്യാപിച്ചത് മുതല്‍ മരയ്ക്കാര്‍ പ്രമോഷനും അതുപോലെ കൂടെ റിലീസ് ആകുന്ന സിനിമകള്‍ക്ക് നേരെ ആക്രമണവും തകൃതിയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും ചിലവ് കൂടിയ സിനിമ എന്ന ലേബലില്‍ റിലീസ് ആയി എങ്കിലും പ്രേക്ഷകരെ നിരാശരാക്കുന്ന അനുഭവമാണ് സിനിമ സമ്മാനിച്ചത് എന്നാണ് പൊതുവെ ഉള്ള അഭിപ്രായം.
റിലീസ് ആയി 15 ദിവസം കഴിഞ്ഞപ്പോള്‍ മരയ്ക്കാര്‍ ott യിലും റിലീസ് ആയി. ആമസോണില്‍ ആണ് സിനിമ റിലീസ് ആയത്. എന്നാല്‍ ott വന്ന ശേഷം അതിരൂക്ഷമായ ട്രോള്‍ ആക്രമണം ആണ് സിനിമയ്ക്ക് നേരെ ഉണ്ടാകുന്നത്. സിനിമ മുഴുവന്‍ ചരിത്രം അല്ല പകുതിയില്‍ കൂടുതല്‍ ഫിക്ഷന്‍ ആണ് എന്ന് സംവിധായകന്‍ സിനിമ റിലീസ് ആകുന്നതിന് മുന്‍പ് പറഞ്ഞിരുന്നു എങ്കിലും പാതി വെന്ത രീതിയിലാണ് സിനിമ എന്നാണ് ഇപ്പോള്‍ ഉയരുന്ന പരിഹാസം.
സിനിമയിലെ സീന്‍ ബൈ സീന്‍ എടുത്ത് ട്രോള്‍ ഉണ്ടാക്കുകയാണ് പ്രമുഖ ട്രോള്‍ ഗ്രൂപ്പുകള്‍. യാതൊരു വിധ റീസര്‍ച്ചുകളും നടത്താതെയാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്നതാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ചരിത്രത്തിനെയും കാലഘട്ടത്തിനെയും തോന്നിയ പോലെ ചിത്രീകരിച്ചു വേഷവിധാനം , ഭാഷ , ലിപി എന്നിങ്ങനെ സിനിമയിലെ എല്ലാ മേഖലയിലും വിമര്‍ശങ്ങള്‍ ആണ്. സിനിമാ ഗ്രൂപ്പുകളില്‍ മരയ്ക്കാര്‍ ട്രോളുകള്‍ നിരന്തരം വന്നു നിറയുകയാണ്. മോഹന്‍ലാല്‍ ആരാധകരില്‍ ഒരു വിഭാഗം ഇപ്പോള്‍ നിശ്ശബ്ദരാണ് എന്നതും ശ്രദ്ധേയം.
ഇതിനിടയില്‍ അണിയറ പ്രവര്‍ത്തകര്‍ വീണ്ടും വീണ്ടും സിനിമയെ പറ്റിയുള്ള ന്യായീകരണങ്ങള്‍ നടത്തുന്നതും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതു തുടരുകയാണ്. ഇത് എരിതീയില്‍ എണ്ണ ഒഴിക്കുന്ന പാകത്തിലാണ് എന്നതാണ് ഏറ്റവും രസകരം. മരയ്ക്കാര്‍ സിനിമയ്ക്ക് എതിരെ ആക്രമണം നടത്തിയവര്‍ സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്തവര്‍ ആണ് എന്നും അവര്‍ക്ക് എന്ത് യോഗ്യതയാണ് ഉള്ളത് എന്നും ചരിത്രത്തിലാദ്യമായി ലാലേട്ടന്‍ ഒരു സോഷ്യല്‍ മീഡിയ ചാനല്‍ വഴി ആരോപണം ഉയര്‍ത്തിയതും കേരളം കണ്ടു അത്ഭുതപ്പെട്ടു.
കൂടാതെ സിനിമ മത്സരിച്ചത് സ്പില്‍ബര്‍ഗിനോടാണെന്നും ബാഹുബലിയുമായി താരതമ്യം ചെയ്യരുതെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞതും വളച്ചൊടിക്കപ്പെട്ടു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബജറ്റിനെക്കുറിച്ചും പ്രിയദര്‍ശന്‍ ആശങ്ക അറിയിച്ചു. ‘മറ്റെന്തിനേക്കാളും ബജറ്റിനെ കുറിച്ച് ഞാന്‍ സമ്മര്‍ദത്തിലായിരുന്നു. ബാഹുബലി പോലെയല്ല, അവര്‍ക്ക് വലിയ ബജറ്റും ധാരാളം സമയവുമുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ചെറിയൊരു ബജറ്റായിരുന്നു ഉണ്ടായിരുന്നത്, ഞങ്ങളുടെ അടുത്ത എതിരാളി സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ആയിരുന്നു,’- പ്രിയദര്‍ശന്‍ പറഞ്ഞു.
ചിത്രത്തിന് ആറ് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. അതും ഇപ്പോള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് സിനിമയ്ക്ക് എതിരെ ആക്രമണം നടന്നു വരുന്നത്. മോഹന്‍ലാല്‍, നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. ഇതില്‍ പകുതിയും അനാവശ്യമായിട്ടുള്ളതാണ് എന്നും സോഷ്യല്‍ മീഡിയ പറയുന്നു.
വളരെ തണുപ്പന്‍ മട്ടിലുള്ള സ്‌ക്രിപ്റ്റ് തന്നെയാണ് സിനിമയ്ക്ക് വില്ലന്‍ ആയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. സാബു സിറിലാണ് ചിത്രത്തിന്റെ കലാസംവിധാനം ഒരുക്കിയത്. തിരുവിന്റേതാണ് ക്യാമറ. എഡിറ്റിങ് എം.എസ് അയ്യപ്പന്‍. സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനാണ് വിഎഫ്എക്‌സ് ഒരുക്കിയത്. ഇങ്ങനെയൊക്കെ ആണ് എങ്കിലും കുഞ്ഞാലി മരയ്ക്കാരുടെ യൗവനം അവതരിപ്പിച്ച പ്രണവ് മോഹന്‍ലാലിന് മികച്ച അഭിപ്രായമാണ് സിനിമയില്‍ ലഭിച്ചത്. സിനിമയുടെ ഏക പോസിറ്റിവും പ്രണവിന്റെ ഭാഗവും വി എഫ് എക്സും ആണ്.