പാന്‍ മസാല വ്യാപാരിയുടെ വീട്ടിലെ റെയ്ഡില്‍ പിടിച്ചെടുത്തത് 150 കോടി
കാണ്‍പൂരിലെ സുഗന്ധ വ്യാപാരിയുടെ വീട്ടില്‍ ആദായവകുപ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപ. വ്യാപാരിയായ പീയുഷ് ജെയിനിന്റെ വീട്ടിലാണ് സംഘം പരിശോധന നടത്തുന്നത്. റെയ്ഡില്‍ 2 അലമാരയിലും മറ്റുമായി ഒളിപ്പിച്ച നോട്ടുകള്‍ കണ്ടെടുത്തു. പിടിച്ചെടുത്ത നോട്ടുകളുടെ മൂല്യ നിര്‍ണയം തുടരുകയാണ്. ആദ്യം പണം സ്വമേധയാ എണ്ണാന്‍ തുടങ്ങിയെങ്കിലും മണിക്കൂറുകള്‍ക്കു ശേഷം പണത്തിന്റെ ബാഹുല്യം കാരണം നോട്ടെണ്ണല്‍ യന്ത്രം കൊണ്ടുവരേണ്ടി വന്നു. ഇന്‍കം ടാക്‌സ് വകുപ്പും ജിഎസ്ടി ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ജനറലും സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ജിഎസ്ടി ഉദ്യോഗസ്ഥാരാണ് ആദ്യം റെയ്ഡ് നടത്തിയത്. പണം കണ്ടെടുത്തതോടം ആദായ വകുപ്പും റെയ്ഡില്‍ പങ്കുചേരുകയായിരുന്നു.
കണ്ടെത്തിയ പണം ഉദ്യോഗസ്ഥര്‍ എണ്ണാന്‍ തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടിട്ടും അവസാനിക്കാത്തതിനാല്‍ പിന്നീട് നോട്ട് എണ്ണുന്ന മെഷീന്‍ എത്തിക്കുകയായിരുന്നുവെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ ആറ് പെട്ടി നോട്ടുകെട്ടുകളാണ് ആദായ വകുപ്പ് വീട്ടില്‍ നിന്ന് കണ്ടെത്തിയത്. കാണ്‍പൂരിലെ ഇട്ടാര്‍വാലി ഗലിയില്‍ സുഗന്ധവ്യാപാരിയാണ് പീയുഷ് ജെയ്ന്‍. കനൗജ്, കമ്പുരന്ദ്. മുംബൈ എന്നിവിടങ്ങളിലും ഇയാള്‍ക്ക് ഓഫീസുണ്ട്. ജെയിന്‍ ബിസിനസ് നടത്തുന്ന 40 ഓളം കമ്പനികളെ ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കാണ്‍പൂരിലെ മിക്ക പാന്‍ മസാല നിര്‍മാണ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നത് ഇയാളില്‍ നിന്ന് വാങ്ങിയ ഭൂമിയിലാണ്. സംഭവസ്ഥലത്ത് പി.എ.സി വിളിച്ചിട്ടുണ്ട്. പെര്‍ഫ്യൂം വ്യാപാരത്തിന് പേരുകേട്ട കാണ്‍പൂരിലെ ഇട്ടര്‍വാലി ഗലിയിലാണ് പിയൂഷ് ജെയിന്‍ വ്യാപാരം നടത്തുന്നത്. കന്നൗജ്, കാണ്‍പുരണ്ട് മുംബൈ എന്നിവിടങ്ങളില്‍ അദ്ദേഹത്തിന് ഓഫീസുകളുണ്ട്.