പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ
കാലടിയില്‍ സിപിഐ പ്രവര്‍ത്തകര്‍ക്ക് ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ വെട്ടേറ്റ സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പാര്‍ട്ടി. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് സിപിഐ കാലടി ലോക്കല്‍ കമ്മിറ്റി ആരോപിക്കുന്നു. ഗുണ്ടാ സംഘങ്ങള്‍ക്ക് സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ ഒത്താശ ഉണ്ട് എന്നും ഗുണ്ടകളെ കരുതല്‍ തടങ്കലില്‍ വയ്ക്കണമെന്ന ഉത്തരവ് പൊലീസ് പാലിച്ചില്ലെന്നും ആരോപണം ഉണ്ട്.
മരോട്ടിച്ചോട് കുന്നേക്കാടന്‍ വീട്ടില്‍ സേവ്യര്‍(46)ക്രിസ്റ്റീന്‍ ബേബി(26) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം.ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് സിപിഐ ആരോപിച്ചു. സിപിഐഎം വിട്ട് പ്രവ4ത്തക4 സിപിഐ യിലേക്കെത്തിയതില്‍ ത4ക്കമുണ്ടായിരുന്ന പ്രദേശത്താണ് അക്രമണമുണ്ടായത്. സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടു0,പരിസരത്തെ വാഹനങ്ങളും സ0ഘ4ഷത്തില്‍ തക4ത്തു. അതേസമയം ഇരുവിഭാഗവും ക്രിമിനല്‍ കേസിലെ പ്രതികളാണ് എന്നാണ് പൊലീസ് പറയുന്നത്.