വീണ്ടും കുടിയില്‍ റെക്കോര്‍ഡ് ഇട്ടു കേരളം ;ക്രിസ്തുമസിന് ഒന്നാമന് തിരുവനന്തപുരം
വിശേഷ ദിവസങ്ങളില്‍ കുടിയില്‍ റെക്കോര്‍ഡ് ഇടുക എന്നത് കേരളത്തിന്റെ ഒരു വിനോദം ആയി മാറിക്കഴിഞ്ഞു. ഇത്തവണ ക്രിസ്മസ് തലേന്ന് റെക്കോര്‍ഡ് മദ്യകച്ചവടം. ഈ മാസം 24ന് വിറ്റത് 65 കോടി രൂപയുടെ മദ്യമെന്ന് കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 കോടി രൂപ കൂടുതലാണിത്. ഇത്തവണ ഒന്നാമന് തലസ്ഥാനം ആണ് എന്ന പ്രത്യേകതയും ഉണ്ട്. തിരുവനന്തപുരം നഗരത്തിലെ പവര്‍ഹൗസ് ബെവ്കോ ഔട്ട്ലെറ്റിലെ വില്പന 73.53 ലക്ഷം രൂപയാണ്. ചാലക്കുടിയില്‍ 70.72 ലക്ഷം രൂപയും ഇരിങ്ങാലക്കുടയില്‍ 63.60 ലക്ഷം രൂപയുടെ മദ്യവുമാണ് വിറ്റത്.
കഴിഞ്ഞ വര്‍ഷം ഇതേദിവസം വിറ്റത് 55 കോടിയുടെ മദ്യമാണ്. ഇത് ബെവ്കോ ഔട്ട്ലെറ്റുകളിലെ മാത്രം വില്പനയാണ്. ബാറുകളുടെ വില്പനയും കൂടി ചേര്‍ത്താല്‍ വില ഇനിയും കോടികള്‍ കടക്കും. 265 മദ്യഷോപ്പുകളാണ് ബിവറേജസ് കോര്‍പറേഷനുള്ളത്. ഓണസമയത്തും ഇത്തരത്തില്‍ റെക്കോര്‍ഡ് കച്ചവടം ആണ് കേരളത്തില്‍ നടന്നത്. രാജ്യത്തെ മദ്യപാന നിരക്കില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത് അടുത്തിടെയാണ്.