വാഹനാപകടം : കൊല്ലത്ത് നാലു മത്സ്യത്തൊഴിലാളികള്‍ മരിച്ചു
ചവറയ്ക്കടുത്ത് ഉണ്ടായ വാഹനാപകടത്തില്‍ നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. തിരുവനന്തപുരത്തും തമിഴ്‌നാട്ടിലും നിന്നുള്ളവരാണിവര്‍. കരുണാമ്പരം (56), ബക്കുര്‍മന്‍സ് (45), ജസ്റ്റില്‍ (56), ബിജു (35) എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ ആണ് അപകടം ഉണ്ടായത്. മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മിനി ബസില്‍ വാന്‍ ഇടിച്ചാണ് അപകടം. തിരുവനന്തപുരം പുല്ലുവിളയില്‍ നിന്നും പുറപ്പെട്ട ബസാണ് അപകടത്തില്‍ പെട്ടത്. കോഴിക്കോട് ബേപ്പൂരിലേക്ക് മത്സ്യത്തൊഴിലാളികളുമായി പോകുകയായിരുന്നു മിനി ബസ്.
കൊല്ലത്തേക്ക് പോവുകയായിരുന്ന ഇന്‍സുലേറ്റഡ് വാന്‍ കാറിലും മരത്തിലും തട്ടി മിനി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാരും, പൊലീസും, അഗ്‌നിശമന സേനയും ആണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. മിനി ബസ് യാത്രക്കാരായ 24 പേര്‍ക്ക് പരിക്കേറ്റു.ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 16 പേര്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മിനി ബസില്‍ വാന്‍ ഇടിച്ചാണ് അപകടം. തിരുവനന്തപുരം പുല്ലുവിളയില്‍ നിന്നും പുറപ്പെട്ട ബസാണ് അപകടത്തില്‍ പെട്ടത്. കോഴിക്കോട് ബേപ്പൂരിലേക്ക് മത്സ്യത്തൊഴിലാളികളുമായി പോകുകയായിരുന്നു മിനി ബസ്.