വീട്ടുടമസ്ഥനെ അടിച്ചു കൊന്നു ചാക്കില്‍ കെട്ടി ഉപേക്ഷിച്ച സംഭവം ; രണ്ടു പെണ്‍കുട്ടികള്‍ പോലീസില്‍ കീഴടങ്ങി
വയനാട് അമ്പലവയലില്‍ വയോധികന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. 68 വയസുകാരന്‍ മുഹമ്മദാണ് കൊല്ലപ്പെട്ടത്. അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കുട്ടികള്‍ പൊലീസില്‍ മൊഴി നല്‍കിയത്. മുഹമ്മദിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു പെണ്‍കുട്ടികളുടെ കുടുംബം.
അമ്പലവയലിന് സമീപം ആയിരംകൊല്ലിയിലാണ് വയോധികന്റെ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം കണ്ടെടുത്ത് അല്‍പസമയത്തിനുള്ളില്‍ പെണ്‍കുട്ടികള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. അതേസമയം വിശദമായ അന്വേഷണത്തിനാണു പോലീസ് തീരുമാനം.