മലയാള സിനിമയില്‍ അഭിനയിക്കാന്‍ മോഹം; നടന്‍ ഉദയരാജിന്റെ മക്കളുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് വിദ്ധാര്‍ത്ഥ്

കൊച്ചി: ജനപ്രിയ തമിഴ് നടനും മൈന എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലെ നായകനുമായ വിദ്ധാര്‍ത്ഥ് സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തി. വിദ്ധാര്‍ത്ഥിന്റെ സുഹൃത്തും നടനും ഗായകനും ഗാനരചയിതാവുമായ ഉദയരാജി (ബിജോയ് കണ്ണൂര്‍) ന്റെ മക്കളായ ഫിന്‍ ബിജോയിയുടെയും അമര്‍ ബിജോയിയുടെയും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനാണ് താരം കൊച്ചിയിലെത്തിയത്. മലയാളം തനിക്കു പ്രിയപ്പെട്ടതെന്നും മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും വിദ്ധാര്‍ത്ഥ് പറഞ്ഞു.

ഇടപ്പള്ളി നിഹാര റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ വിവിധ നടന്മാരും ഗായകരും താരങ്ങളും മിമിക്രി കലാകാരന്മാരും ഉദയരാജിന്റെ കുടുംബാംഗങ്ങളും ആശംസകള്‍ നേരാനെത്തി. ചടങ്ങില്‍ സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററെ ആദരിച്ചു. എംല്‍എയും ഗായികയുമായ ദെലീമ, രാജാസാഹിബ്, കോമഡി കസിന്‍സ് ബൈജു ജോസ്, ജോഷി സിനിമാല, ഏലൂര്‍ ജോര്‍ജ്, ഗായകരായ രമേഷ് ബാബു, വിപിന്‍ ജോര്‍ജ്, ശ്രിയ, തിരക്കഥാകൃത്ത് സൂരജ്, വേല്‍ഡ് വൈഡ് സ്റ്റാര്‍ ഷോ ഡയറക്ടര്‍ ബിജു എം.പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.