ബ്ലാക്ക്‌ബെറി ഫോണുകള്‍ക്ക് നാളെ അന്ത്യ ദിനം

ഒരു കാലത്ത് ആഡംബര വസ്തുപോലെ ജനങ്ങള്‍ കൊണ്ട് നടന്നിരുന്നവയാണ് ബ്‌ളാക്ക് ബെറി ഫോണുകള്‍. കുവെര്‍ട്ടി ഫോണുകളില്‍ രാജാവ് ആയിരുന്നു ബ്ലാക്ക് ബെറി എന്ന് പറയാം. ടച്ച് ഫോണിന്റെ കടന്നു വരവോടെ അടിതെറ്റിയ അന്ന് വിപ്ലവം തീര്‍ത്ത ബ്ലാക്ക്‌ബെറിയും അവസാനം വിടവാങ്ങുന്നു. ജനുവരി 4ന് ബ്ലാക്ക്‌ബെറി ഫോണുകള്‍ എല്ലാ സേവനങ്ങളും അവസാനിപ്പിക്കും. ബ്ലാക്ക്ബെറി, ബ്ലാക്ക്‌ബെറി പ്ലേബുക്ക് ഓപ്പറേറ്റിംഗ് സ്റ്റിസ്റ്റങ്ങള്‍ക്കുള്ള എല്ലാ സേവനങ്ങളും ബ്ലാക്ക്ബെറി അവസാനിപ്പിക്കുമെന്ന് ലില്ലിപുട്ടിംഗ് റിപ്പോര്‍ട്ട് ചെയ്തു.

പഴയ ഓഎസ് 7.1 ആണെങ്കിലും പുതിയ ബിബി 10 ആണെങ്കിലും നാളത്തോടെ ഫോണ്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. കോള്‍ ചെയ്യാനോ എസ്എംഎസ് അയക്കാനോ ഒന്നും കഴിയില്ല. വൈഫൈ, മൊബൈല്‍ ഡേറ്റ സേവനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ കഴിയുമെങ്കിലും സ്ഥിരത ഉണ്ടാവില്ലെന്ന് കമ്പനി അറിയിച്ചു. ബ്ലാക്ക്ബെറി ആപ്ലിക്കേഷനുകള്‍ പരിമിതമായ രീതിയില്‍ പ്രവര്‍ത്തിക്കും.