വ്യത്യസ്തമായ കെട്ടിടവുമായി മലപ്പുറത്തെ ഒരു സ്‌കൂള്‍ ; ക്ലാസിലെത്താന്‍ കുഞ്ഞുങ്ങള്‍ ഇനി പറക്കണം
നിലമ്പൂര്‍ ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ ജിയുപി സ്‌കൂളിലാണ് ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍ സാധ്യതയുള്ള കെട്ടിടം അധികൃതര്‍ പണിതത്.കുട്ടികള്‍ക്ക് പഠന സൗകര്യം കുറവായതുകൊണ്ടു സ്‌കൂളില്‍ നാട്ടുകാരുടെ പിന്തുണയോടെയാണ് രണ്ട് നില കെട്ടിടം പണിതത്. എന്നാല്‍ സ്‌കൂളിന്റെ രണ്ടാം നില കാണാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് കുട്ടികള്‍. കാരണം മറ്റൊന്നുമല്ല, സ്‌കൂളിന്റെ രണ്ടാം നിലയിലേക്ക് കയറാന്‍ കോണിപ്പടി ഇല്ല. ക്ലാസില്‍ കയറാന്‍ കുട്ടികള്‍ പറന്നു വരണോ എന്നാണ് രക്ഷിതാക്കളും നാട്ടുകാരും ചോദിക്കുന്നത്. പ്രീ പ്രൈമറി കെട്ടിടത്തിനു മുകളിലായാണ് കെട്ടിടം പണിതത്. മുകളിലേക്ക് കയറാന്‍ കോണിപ്പടി നിര്‍മിച്ചതുമില്ല.
ഇതെന്ത് കഥയെന്ന് നാട്ടുകാര്‍ ചോദിക്കുമ്പോള്‍ എസ്റ്റിമേറ്റില്‍ കോണിയില്ലെന്നാണ് കരാറുകാരന്റെ മറുപടി. കോണിപ്പടിയില്ലാതെ ആരെങ്കിലും രണ്ടാം നില പണിയുമോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല! പഞ്ചായത്ത് എഞ്ചിനീയര്‍ക്ക് എന്തിനാണ് ഈ കെട്ടിടം ഉണ്ടാക്കുന്നത് എന്ന് ബോധമുണ്ടായിരുന്നില്ലേ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഇനി പുതുതായി കോണിപ്പടി കെട്ടാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ഇതിനു വേണ്ടി ഒരു ലക്ഷം രൂപ വകയിരുത്തി. സംരക്ഷണ ഭിത്തിയോടുചേര്‍ന്ന് ശൗചാലയത്തിന്റെ മുകളിലേക്കു ചവിട്ടുപടിയുണ്ടാക്കാനാണ് തീരുമാനം.കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കാന്‍ ആവശ്യത്തിന് ക്ലാസ് മുറികള്‍ ഇല്ലാതിരുന്നതിനാലാണ് നാട്ടുകാര്‍ പിരിവെടുത്തും ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തിയും പണം സ്വരുക്കൂട്ടിയത്. നാല് ലക്ഷം രൂപ നാട്ടുകാര്‍ പഞ്ചായത്തിന് കൈമാറി. പഞ്ചായത്ത് ഫണ്ടായ അഞ്ച് ലക്ഷം അടക്കം ഒമ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ടാം നില പണിതത്. ഒടുവില്‍ ആര്‍ക്കും ഉപകാരമില്ലാതേയുമായി.