പിണറായി വിജയന്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്
വിദഗ്ധ ചികിത്സക്കായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക്. ഈ മാസം 15 നാണ് അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നത്. ചികിത്സക്ക് വേണ്ടി രണ്ടാഴ്ച മുഖ്യമന്ത്രി അമേരിക്കയില്‍ തുടരും. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. മയോക്ലിനിക്കിലെ തുടര്‍ ചികിത്സ, പരിശോധന എന്നിവയ്ക്കാണ് അമേരിക്കയിലേക്ക് പോകുന്നത്. ഭാര്യ കമലയും ഒരു പിഎയും അദ്ദേഹത്തെ അനുഗമിക്കുമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. 2018 ലും അദ്ദേഹം ചികിത്സക്ക് വേണ്ടി അമേരിക്കയില്‍ പോയിരുന്നു.അന്ന് മന്ത്രിസഭയിലെ മറ്റാര്‍ക്കും ചുമതല കൈമാറാതെ ഇ -ഫയലിംഗ് വഴിയാണ് അദ്ദേഹം ഭരണകാര്യങ്ങളില്‍ ഇടപെട്ടത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തുടര്‍ ചികിത്സക്ക് വേണ്ടി അദ്ദേഹം വിദേശത്തേക്ക് പോകുന്നത്.