ചികിത്സയ്ക്കായി അമേരിക്കയില്‍ ; പിണറായി വിജയനെ ട്രോളി ഷോണ്‍ ജോര്‍ജ്ജ്
മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കേരള ജനപക്ഷം നേതാവ് അഡ്വ. ഷോണ്‍ ജോര്‍ജ്. ചൈനയും ക്യൂബയും ഉള്‍പ്പടെയുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ ഉള്ളപ്പോള്‍ മുഖ്യമന്ത്രി എന്തിനാണ് മുതലാളിത്ത രാജ്യമായ അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുന്നതെന്ന സംശയം ഉണ്ടായെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷോണ്‍ ജോര്‍ജ് ചോദിക്കുന്നു. ‘അമേരിക്ക ഇറാഖിനെതിരെ യുദ്ധം ചെയ്തപ്പോള്‍ നമ്മള്‍ വാങ്ങുന്ന ഓരോ അമേരിക്കന്‍ ഉല്‍പ്പന്നങ്ങളും ഇറാഖിനെതിരെയുള്ള പടക്കോപ്പുകളായി മാറുന്നു എന്ന് പറഞ്ഞു അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നു ള്ള ഇടതുപക്ഷ ആഹ്വാനം കേട്ട് പത്തു വര്‍ഷക്കാലം പെപ്‌സിയും, കൊക്കകോളയും കുടിക്കാതിരുന്ന ഞാന്‍ എത്ര മണ്ടനായിരുന്നു എന്ന് ഇപ്പോള്‍ താന്‍ മനസ്സിലാക്കുന്നു എന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ദിവസവും മുഖ്യമന്ത്രിയെ വിമര്‍ശിച്ചു ഷോണ്‍ രംഗത് വന്നിരുന്നു. പ്രകൃതി ദുരന്തം ഉണ്ടായ പൂഞ്ഞാര്‍ സന്ദര്‍ശിക്കാതെ പാര്‍ട്ടി സമ്മേളനത്തിന് കുമളിയില്‍ പോയതിനാണ് ഷോണ്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചു പോസ്റ്റ് ഇട്ടത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകുന്നതിനെയും അതിന്റെ പൂര്‍ണ്ണമായ ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നതിനെയും പറ്റി വിമര്‍ശനാത്മകമായ പല അഭിപ്രായങ്ങളും പരാമര്‍ശങ്ങളും കാണുവാനിടയായി. എന്നാല്‍ എന്റെ വ്യക്തിപരമായ അഭിപ്രായം ഒരു മുഖ്യമന്ത്രി എന്ന നിലയിലും,ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും പതിറ്റാണ്ടുകളായി ജനസേവനം നടത്തുന്ന അദ്ദേഹത്തിന്റെ ചികിത്സ ചിലവ് വഹിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമ തന്നെയാണ്.
എന്നാല്‍ എന്റെ മനസ്സില്‍ ഉദിച്ച ഒരു ചെറിയ സംശയം ചൈനയും,ക്യൂബയും അടക്കമുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ ഉള്ളപ്പോള്‍ സഖാവ് എന്തിന് ക്യാപിറ്റലിസ്റ്റ് രാജ്യമായ അമേരിക്കയ്ക്ക് പോകുന്നു ഇ എന്നുള്ളതാണ് . ഇത് വെറുതെ തോന്നിയ ഒരു സംശയമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം പ്രവര്‍ത്തിച്ചു വന്നിരുന്ന കാലഘട്ടങ്ങളില്‍ സ്റ്റഡി ക്ലാസ്സുകളില്‍ മനസ്സിലടിഞ്ഞു പോയ സാമ്രാജ്യത്വ ശക്തികളോടുള്ള വെറുപ്പ് കൊണ്ടാകാം എനിക്കങ്ങനെ തോന്നിയത്. കുവൈറ്റ് അധിനിവേശ കാലത്തും അതിനുശേഷം സദ്ദാം ഹുസൈന്‍ കൊല്ലപ്പെട്ടപ്പോഴും അമേരിക്കക്കെതിരെ ഹര്‍ത്താല്‍ നടത്തിയത് ഞാന്‍ നന്നായി ഓര്‍ക്കുന്നു. അമേരിക്ക ഇറാഖിനെതിരെ യുദ്ധം ചെയ്തപ്പോള്‍ നമ്മള്‍ വാങ്ങുന്ന ഓരോ അമേരിക്കന്‍ ഉല്‍പ്പന്നങ്ങളും ഇറാഖിനെതിരെയുള്ള പടക്കോപ്പുകളായി മാറുന്നു എന്ന് പറഞ്ഞു അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നു ള്ള ഇടതുപക്ഷ ആഹ്വാനം കേട്ട് പത്തു വര്‍ഷക്കാലം പെപ്‌സിയും, കൊക്കകോളയും കുടിക്കാതിരുന്ന ഞാന്‍ എത്ര മണ്ടനായിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു.
സാമ്രാജ്യത്വം തുലയട്ടെ….
കമ്മ്യൂണിസം വളരട്ടെ ….
NB :-(ലോകമെമ്പാടും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നപ്പോഴും ക്യാപിറ്റലിസ്റ്റ് രാജ്യമായ അമേരിക്ക തകരാതെ നിന്നത് കൊണ്ട് ഇപ്പോള്‍ ആയുസ്സ് നീട്ടി കിട്ടി )
പോസ്റ്റ് ലിങ്ക് :