ന്യൂസ് ചാനലുകളുടെ ബാര്‍ക്ക് റേറ്റിങ് പുനരാരംഭിക്കുന്നു
കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ വാര്‍ത്താ ചാനലുകള്‍ക്കുള്ള ബാര്‍ക്ക് (BARC) റേറ്റിങ് (Television Rating) പുനരാരംഭിക്കുന്നു. ഉടന്‍ തന്നെ ഏറ്റവും പുതിയ റേറ്റിങ് പ്രസിദ്ധീകരിക്കുമെന്ന് ബാര്‍ക്ക് വ്യക്തമാക്കി. ആരോപണങ്ങളെ തുടര്‍ന്ന് വാര്‍ത്താ ചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് ബാര്‍ക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വാര്‍ത്താ ചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് ബാര്‍ക്ക് പുനരാരംഭിക്കുന്നത്. ചില മാറ്റങ്ങളോടെയാകും ഇനി മുതല്‍ വാര്‍ത്താ ചാനലുകളുടെ റേറ്റിങ് ബാര്‍ക്ക് നിശ്ചയിക്കുക. റേറ്റിങ് നിശ്ചയിക്കുന്ന സമിതികളില്‍ സ്വതന്ത്ര അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ ഒരു ബോര്‍ഡിന്റെയും സാങ്കേതിക സമിതിയുടെയും രൂപീകരിക്കുന്ന നടപടിക്ക് ബാര്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.
ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (BARC) TRP കമ്മിറ്റി റിപ്പോര്‍ട്ടും ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയും (TRAI) ചേര്‍ന്ന് 2020 ഏപ്രില്‍ 28ന് പുറത്തിറക്കിയ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയാണ് പുതിയ സാങ്കേതിക സമിതിയെയും ബോര്‍ഡിനെയും നിശ്ചയിക്കുന്നത്. ഈ പുതിയ മാറ്റങ്ങളോടെ വാര്‍ത്താ ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കൂടാതെ സ്ഥിരം സ്റ്റിയറിങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ബാര്‍ക്ക് റേറ്റിങ് സംബന്ധിച്ച സ്വകാര്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ ചോര്‍ന്നുപോകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ ശക്തമാക്കും.2020-ല്‍ മുംബൈയില്‍ ടിആര്‍പി ഗോല്‍മാല്‍ വിവാഹത്തോടെയാണ് വാര്‍ത്താ ചാനലുകളുടെ ബാര്‍ക്ക് റേറ്റിങ് മൂന്നു മാസത്തേക്ക് സര്‍ക്കാര്‍ നിരോധിച്ചത്. അതേസമയം ഈ വിലക്ക് വിനോദ ഭാഷാ ചാനലുകള്‍ക്ക് ബാധകമല്ലായിരുന്നു. ഒരു വാര്‍ത്താ ചാനലിന് പ്രത്യേക TRP റേറ്റിംഗ് വിവരങ്ങള്‍ ഇല്ല. മൂന്ന് മാസത്തിനുള്ളില്‍ ടിആര്‍പി സംവിധാനത്തിന്റെ അവലോകനം നടത്തുമെന്ന് ബാര്‍ക്ക് അറിയിച്ചു. വാര്‍ത്ത ഒഴികെ, വിനോദം, കായികം തുടങ്ങിയ മറ്റ് വിഭാഗങ്ങളിലുള്ള ചാനലുകളുടെ ടിആര്‍പി കഴിഞ്ഞ നാളുകളില്‍ മുടങ്ങാതെ ബാര്‍ക്ക് പ്രസിദ്ധീകരിക്കുന്നുണ്ട്.
കഴിഞ്ഞ മൂന്നു മാസത്തെ വാര്‍ത്താ ചാനലുകളുടെ റേറ്റിങ് ഉടന്‍ പ്രസിദ്ധീകരിക്കാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ബാര്‍ക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതുക്കിയ രീതി അനുസരിച്ച്, നാലാഴ്ചത്തെ ശരാശരി റേറ്റിങ് കണക്കിലെടുത്താകും പുതിയത് പ്രസിദ്ധീകരിക്കുക. ടിആര്‍പി എന്നാല്‍ ടെലിവിഷന്‍ റേറ്റിംഗ് പോയിന്റുകള്‍. വാര്‍ത്താ ചാനലുകള്‍ ഉള്‍പ്പെടെ ടിവി ചാനലുകള്‍ എത്ര പേര്‍ കാണുന്നു എന്ന് കണക്കാക്കുന്ന ഓട്ടോമേറ്റഡ് സര്‍വേ സംവിധാനമാണിത്. BARC എന്ന ഏജന്‍സിയാണ് ഈ പ്രവര്‍ത്തനം നിര്‍വ്വഹിക്കുന്നത്. രാജ്യത്തെ പല നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും സെറ്റ് ടോപ്പ് ബോക്സുള്ള തിരഞ്ഞെടുത്ത ഏതാനും വീടുകളിലാണ് ടിആര്‍പി മീറ്ററുകള്‍ രഹസ്യമായി സ്ഥാപിക്കുന്നത്. ഈ മീറ്ററുകള്‍ ഉണ്ടെന്ന് പോലും ആ വീടുകള്‍ക്കറിയില്ല. ആ വീടുകളിലുള്ളവര്‍ ഏതൊക്കെ ചാനലുകളും ഏതൊക്കെ പരിപാടികളുമാണ് കാണുന്നതെന്ന് ബാര്‍ക്ക് രേഖപ്പെടുത്തും. ഇതിന്റെ അടസ്ഥാനത്തിലാണ് ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്നത്.