കൊല്ലം ; കണ്ണനല്ലൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു
കൊല്ലം : കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു. കൊല്ലം കണ്ണനല്ലൂര്‍ വെളിച്ചിക്കാലയില്‍ സാലു ഹൗസില്‍ ജാസ്മിന്‍ (40) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് ഷൈജു ആണ് കൊലപാതകം നടത്തിയത്. കൊലപാതക ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഷൈജു ഇപ്പോള്‍ ആശുപത്രിയില്‍ ആണ്. ഇയാള്‍ അസീസിയ മെഡിക്കല്‍ കോളേജില്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
ഷൈജു സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ കുട്ടികള്‍ക്ക് ഉറക്കഗുളിക കൊടുത്ത ശേഷമാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഉച്ചക്ക് ശേഷം കുട്ടികള്‍ ഉണര്‍ന്നപ്പോഴാണ്. അച്ഛനും അമ്മയും ബോധംകെട്ടുകിടക്കുന്നത് കണ്ടത്. ഇവരാണ് അയല്‍വാസികളെയും നാട്ടുകാരെയും വിവരമറിയിച്ചത്. ആസൂത്രിതമായ കൊലപാതകമാണ് നടന്നത് എന്ന് പോലീസ് പറയുന്നു.