സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും അടയ്ക്കുന്നു

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ അടയ്ക്കാന്‍ തീരുമാനമായി. ഒന്‍പതാം തരം വരെയുള്ള ക്ലാസുകളാണ് അടച്ചിടാന്‍ തീരുമാനമായത്. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലായിരുന്നു തീരുമാനം. ഈ മാസം 21 മുതല്‍ അടയ്ക്കാനാണ് നിര്‍ദേശം. അതേസമയം പത്ത്, പതിനൊന്ന്, പന്ത്രണ്ട് എന്നിവയുടെ ഓഫ്ലൈന്‍ ക്ലാസുകള്‍ തുടരും. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ നടപടികള്‍ കൈക്കൊള്ളും.

ഫെബ്രുവരി 5 വരെ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടതില്ല എന്നാണ് ഇന്ന് ചോര്‍ന്ന യോഗത്തിന്റെ വിലയിരുത്തല്‍. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പരിപാടികള്‍ ഓണ്‍ലൈനാക്കാനും തീരുമാനമായിട്ടുണ്ട്. 21 വരെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും. ഇതിനുശേഷമായിരിക്കും അടക്കുക. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങളെക്കുറിച്ച് തീരുമാനമായത്.